സിഡ്‌നി:ഏകദിന ലോകകപ്പ് (ODI World Cup 2023) കളിക്കാനായി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം നായകനുമായ ബെന്‍ സ്റ്റോക്‌സ് തിരികെ എത്തുകയാണ് (Ben Stokes coming out of ODI retirement). മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമുള്ള ജോലി ഭാരം കുറയ്‌ക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് 2019-ലെ ഏകദിന ലോകകപ്പില്‍ ടീമിന്‍റെ ഹീറോയായ ബെന്‍ സ്റ്റോക്‌സ് (Ben Stokes) ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട ലോകകപ്പിന്‍റെ പ്രാഥമിക സ്ക്വാഡില്‍ (ODI world cup England squad) ബെന്‍ സ്റ്റോക്‌സ് ഇടം നേടുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ വിരമിക്കല്‍ പിന്‍വലിച്ച് ഏകദിന ലോകകപ്പ് കളിക്കാനുള്ള സ്‌റ്റോക്‌സിന്‍റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ടെസ്റ്റ് നായകൻ കൂടിയായ ടിം പെയ്‌ന്‍ (Tim Paine against Ben Stokes).
ടൂര്‍ണമെന്‍റുകള്‍ ഇത്തരത്തില്‍ തോന്നിയ പോലെ തെരഞ്ഞെടുക്കരുതെന്നാണ് ടിം പെയ്‌ന്‍ (Tim Paine) പറയുന്നത്. ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ബെൻ സ്റ്റോക്‌സ് ഏകദിന ലോകകപ്പ് കളിക്കാന്‍ എത്തുന്നത്, എനിക്ക് ഒരല്‍പം രസകരമായി തോന്നി. ഇതു 'താന്‍' എന്തോ ആണെന്ന തോന്നലാണ് എന്നില്‍ ഉണ്ടാക്കുന്നത്. തനിക്ക് തോന്നിയ പോലെ എവിടെ, എപ്പോള്‍ കളിക്കണെന്ന തീരുമാനം എടുക്കുമെന്നാണോ ഇതു വഴി പറഞ്ഞു വയ്‌ക്കുന്നത്. അതോ വലിയ ടൂര്‍ണമെന്‍റുകള്‍ മാത്രമേ കളിക്കൂവെന്നോ?"- ടിം പെയ്‌ന്‍ (Tim Paine) പറഞ്ഞു.