കേരളം

kerala

ETV Bharat / sports

ODI World Cup 2023 Pakistan Squad സ്റ്റാര്‍ പേസര്‍ പുറത്ത്; ഏകദിന ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് പാകിസ്ഥാന്‍ - ബാബര്‍ അസം

Hasan Ali replaced Naseem Shah in Pakistan ODI World Cup 2023 Squad ഏകദിന ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നും പരിക്കേറ്റ യുവ പേസര്‍ നസീം ഷാ പുറത്ത്.

Pakistan ODI World Cup 2023 Squad  ODI World Cup 2023 Pakistan Squad  India vs Pakistan  Hasan Ali replacedNaseem Shah  Naseem Shah  Babar Azam  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് പാകിസ്ഥാന്‍ സ്‌ക്വാഡ്  ബാബര്‍ അസം  നസീം ഷാ
ODI World Cup 2023 Pakistan Squad

By ETV Bharat Kerala Team

Published : Sep 22, 2023, 2:34 PM IST

ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) സ്‌ക്വാഡ് പ്രഖ്യാപിച്ച് പാകിസ്ഥാന്‍ (ODI World Cup 2023 Pakistan Squad). ബാബര്‍ അസമിന്‍റെ (Babar Azam) നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (Pakistan cricket Board) ഏകദിന ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യ കപ്പിനിടെ (Asia Cup 2023) പരിക്കേറ്റ യുവ പേസര്‍ നസീം ഷായ്‌ക്ക് ടീമില്‍ ഇടം നേടാനായില്ല.

ചിരവൈരികളായ ഇന്ത്യയ്‌ക്ക് (India vs Pakistan) എതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ വലത് തോളിനായിരുന്നു 20-കാരന് പരിക്കേറ്റിരുന്നത്. പേസർ ഹസൻ അലിയാണ് നസീമിന്‍റെ പകരക്കാരന്‍ (Hasan Ali replaced Naseem Shah in Pakistan ODI World Cup 2023 Squad). ലോകകപ്പില്‍ നിന്നുമുള്ള നസീം ഷായുടെ പുറത്താവല്‍ പാകിസ്ഥാന്‍ കനത്ത തിരിച്ചടിയാണ്.

ALSO READ:Harbhajan Singh Clarifies On Sanju Samson Exclusion : 'ക്ഷമ വേണം, സമയം വരും'; ഓസീസിനെതിരെ സഞ്ജുവില്ല, കാരണം വ്യക്തമാക്കി ഹര്‍ഭജന്‍ സിങ്

ഏഷ്യ കപ്പ് സ്‌ക്വാഡിന്‍റെ ഭാഗമായിരുന്ന ഫഹീം അഷ്‌റഫ്, മുഹമ്മദ് ഹാരിസ്, സമാൻ ഖാൻ എന്നിവര്‍ക്ക് ടീമില്‍ നിന്നും സ്ഥാനം നഷ്‌ടമായി. ബാബർ അസം, ഫഖർ സമാന്‍, ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖർ അഹമ്മദ്, സൽമാൻ ആഗ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. യുവ താരങ്ങളായ അബ്‌ദുല്ല ഷഫീഖ്, സൗദ് ഷക്കീലും ബാറ്റിങ് യൂണിറ്റിന്‍റെ ഭാഗമാണ്.

ഷഹീൻ ഷാ അഫ്രീദി. ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് വസീം ജൂനിയർ എന്നിവരാണ് പേസര്‍മാര്‍. ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഉസാമ മിർ, എന്നിവരുള്‍പ്പെട്ടതാണ് പാക് ടീമിന്‍റെ സ്‌പിന്‍ നിര.

ALSO READ: Rahul Dravid On Suryakumar Yadav: 'ലോകകപ്പ് ടീമില്‍ സൂര്യയുണ്ട്, പിന്തുണയ്‌ക്കാന്‍ തന്നെയാണ് തീരുമാനം'; രാഹുല്‍ ദ്രാവിഡ്

പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് സ്‌ക്വാഡ് (Pakistan ODI World Cup 2023 Squad ):ബാബർ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ അഫ്രീദി, മുഹമ്മദ് വസീം ജൂനിയര്‍.

Pakistan squad for ODI World Cup 2023: Babar Azam (c), Shadab Khan, Fakhar Zaman, Imam-ul-Haq, Abdullah Shafique, Mohammad Rizwan, Saud Shakeel, Iftikhar Ahmed, Salman Ali Agha, Mohammad Nawaz, Usama Mir, Haris Rauf, Hasan Ali, Shaheen Afridi, Mohammad Wasim.

ABOUT THE AUTHOR

...view details