കേരളം

kerala

ETV Bharat / sports

ബാറ്റർമാരുടെ ഏകദിന റാങ്കിംഗിൽ രോഹിത് മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ അർദ്ധ സെഞ്ചുറി നേടിയ രോഹിത് വിലപ്പെട്ട പോയിന്‍റുകൾ നേടിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.

ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രോഹിത് മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി  Rohit retains 3rd spot in ODI batting ranking  icc ranking  ഐസിസി ഏകദിന റാങ്കിംഗ് 2022  indian skipper rohit sharma  ഇന്ത്യൻ നായകൻ രോഹിത് ശർമ്മ
ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രോഹിത് മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി

By

Published : Feb 9, 2022, 4:13 PM IST

Updated : Feb 9, 2022, 4:25 PM IST

ദുബായ്: ഐസിസി പുരുഷ ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ പരിമിത ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. സഹതാരം വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്ത് തുടരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ അർദ്ധ സെഞ്ചുറി നേടിയ രോഹിത് വിലപ്പെട്ട പോയിന്‍റുകൾ നേടി.

കോഹ്‌ലിയുടെ 828 റേറ്റിംഗ് പോയിന്‍റിൽ നിന്ന് 807 പോയിന്‍റായി കുറഞ്ഞു. പാകിസ്ഥാൻ നായകൻ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു. സഹതാരം ഫഖർ സമാനും ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ടും ആദ്യ പത്തിൽ ഇടം നേടി. ആദ്യ ഏകദിനത്തിൽ 8 റൺസ് മാത്രം നേടിയ വെസ്റ്റ് ഇൻഡീസിന്‍റെ ഷായ് ഹോപ്പിന് ആദ്യ പത്തിൽ ഇടം നഷ്‌ടമായി.

ബൗളർമാരില്‍ ബുംറ മാത്രം

ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ ഏഴാം സ്ഥാനത്ത് തുടരുന്നതിനാൽ ബൗളിംഗ് റാങ്കിംഗിലെ ആദ്യ 10-ൽ ഒരു ചലനവും ഉണ്ടായില്ല.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ എട്ടാം സ്ഥാനത്തെത്തി. അഹമ്മദാബാദിൽ നടന്ന ആദ്യ ഏകദിനത്തിലെ അർധസെഞ്ചുറിയെ തുടർന്ന് വെസ്റ്റ് ഇൻഡീസിന്‍റെ ജേസൺ ഹോൾഡർ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ 20-ൽ ഇടം നേടി.

യു.എ.ഇ പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ഒമാൻ താരം ജതീന്ദർ സിംഗ് റാങ്കിംഗിൽ വൻ കുതിപ്പ് നടത്തി. 26 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ 100ൽ ഇടം നേടി. 23 മത്സരങ്ങളിൽ നിന്ന് 594 റൺസ് നേടിയ ജതീന്ദർ ലീഗ് 2 ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ്.

ALSO READ:IND VS NZ WOMENS T20: ന്യൂസിലൻഡിനെതിരായ ടി20 യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

Last Updated : Feb 9, 2022, 4:25 PM IST

ABOUT THE AUTHOR

...view details