ദുബായ്: ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) അമ്പയര്‍മാരുടേയും മാച്ച് റഫറിമാരുടേയും 20 അംഗ പട്ടിക പുറത്തുവിട്ട് ഐസിസി (ODI World Cup 2023 match officials list). 16 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക. 16 അമ്പയര്‍മാരില്‍ 12 പേര്‍ ഐസിസിയുടെ എലൈറ്റ് പട്ടികയിലുള്ളവരും നാല് പേര്‍ എമേര്‍ജിങ് അമ്പയര്‍മാരുടെ പാനലിലുള്ളവരുമാണ്.
ഐസിസി അമ്പയർമാരുടെ എലൈറ്റ് പാനലിലുള്ള മലയാളിയായ നിതിൻ മേനോനും (Nitin Menon) എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറിമാരുടെ പാനലിലുള്ള ജവഗൽ ശ്രീനാഥുമാണ് (Javagal Srinath) പട്ടികയിലെ ഇന്ത്യാക്കാര്‍ (Nitin Menon and Javagal Srinath among match officials for ODI World Cup 2023).
ഐസിസി എലൈറ്റ് പാനല്‍ ലിസ്റ്റിലുള്ള അമ്പയര്‍മാര്‍: നിതിൻ മേനോൻ (ഇന്ത്യ), ക്രിസ്റ്റഫർ ഗഫാനി (ന്യൂസിലൻഡ്), കുമാർ ധർമസേന (ശ്രീലങ്ക), മറൈസ് ഇറാസ്മസ് (ദക്ഷിണാഫ്രിക്ക), പോൾ റീഫൽ (ഓസ്‌ട്രേലിയ), റോഡ്‌നി ടക്കർ (ഓസ്‌ട്രേലിയ), ജോയൽ വിൽസൺ (വെസ്റ്റ് ഇൻഡീസ്), റിച്ചാർഡ് ഇല്ലിങ്‌വര്‍ത്ത് (ഇംഗ്ലണ്ട്), മൈക്കൽ ഗഫ് (ഇംഗ്ലണ്ട്), റിച്ചാർഡ് കെറ്റിൽബറോ (ഇംഗ്ലണ്ട്), അഹ്‌സൻ റാസ (പാകിസ്ഥാൻ), അഡ്രിയാൻ ഹോൾഡ്‌സ്റ്റോക്ക് (ദക്ഷിണാഫ്രിക്ക).
ഐസിസി എമേര്‍ജിങ് അമ്പയര്‍ ലിസ്റ്റിലുള്ള അമ്പയര്‍മാര്‍: ഷർഫുദ്ദൗള ഇബ്‌നെ ഷാഹിദ് (ബംഗ്ലാദേശ്), ക്രിസ് ബ്രൗൺ (ന്യൂസിലൻഡ്), പോൾ വിൽസൺ (ഓസ്‌ട്രേലിയ), അലക്‌സ് വാർഫ് (ഇംഗ്ലണ്ട്).
ഐസിസി എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറിമാര്‍: ജവഗൽ ശ്രീനാഥ് (ഇന്ത്യ), ജെഫ് ക്രോ (ന്യൂസിലൻഡ്), ആൻഡി പൈക്രോഫ്റ്റ് (സിംബാബ്‌വെ), റിച്ചി റിച്ചാർഡ്‌സൺ (വെസ്റ്റ് ഇൻഡീസ്).