കേരളം

kerala

ETV Bharat / sports

പൊള്ളാര്‍ഡിന്‍റെ പിന്‍ഗാമിയായി നിക്കോളാസ് പുരാന്‍ ; വിന്‍ഡീസിന്‍റെ വൈറ്റ്‌ബോള്‍ നായകനായി പ്രഖ്യാപനം - നിക്കോളാസ് പുരാന്‍ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്‍റെ പുതിയ വൈറ്റ്‌ബോള്‍ ക്യാപ്റ്റന്‍

വെസ്റ്റ് ഇൻഡീസ് ടീമിനെ നയിക്കാനാവുന്നതില്‍ അഭിമാനമുണ്ടെന്ന് പുരാന്‍ പ്രതികരിച്ചു

Nicholas Pooran named West Indies limited-overs captain  Nicholas Pooran  Kieron Pollard,  പൊള്ളാര്‍ഡിന്‍റെ പിന്‍ഗാമിയായി നിക്കോളാസ് പുരാന്‍  നിക്കോളാസ് പുരാന്‍  നിക്കോളാസ് പുരാന്‍ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്‍റെ പുതിയ വൈറ്റ്‌ബോള്‍ ക്യാപ്റ്റന്‍  കീറോൺ പൊള്ളാർഡ്
പൊള്ളാര്‍ഡിന്‍റെ പിന്‍ഗാമിയായി നിക്കോളാസ് പുരാന്‍; വിന്‍ഡീസിന്‍റെ വൈറ്റ്‌ബോള്‍ നായകനായി പ്രഖ്യാപിച്ചു

By

Published : May 3, 2022, 8:01 PM IST

വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്‍റെ പുതിയ വൈറ്റ്‌ബോള്‍ നായകനായി നിക്കോളാസ് പുരാനെ പ്രഖ്യാപിച്ചു. അടുത്തിടെ വിരമിച്ച കീറോൺ പൊള്ളാർഡിന് പകരക്കാരനായാണ് ഉപനായകനായിരുന്ന പുരാന്‍ വീന്‍ഡീസിന്‍റെ ഏകദിന, ടി20 ടീമുകളുടെ ചുമതലയേറ്റെടുക്കുന്നതെന്ന് ക്രിക്കറ്റ് വെസ്റ്റ്ഇന്‍ഡീസ് അറിയിച്ചു. ഷായ് ഹോപ്പിനെ ഉപനായകനായും പ്രഖ്യാപിച്ചിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസ് ടീമിനെ നയിക്കാനാവുന്നതില്‍ അഭിമാനമുണ്ടെന്ന് പുരാന്‍ പ്രതികരിച്ചു. ''വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് അതിശയകരമായ ഒരു പാരമ്പര്യം സൃഷ്ടിച്ച ഇതിഹാസങ്ങളുടെ പാതയാണ് ഞാൻ പിന്തുടരുന്നത്. ഇത് തീർച്ചയായും ഒരു അഭിമാനകരമായ റോളാണ്.

ക്രിക്കറ്റ് വെസ്റ്റ് ഇന്ത്യന്‍സിനെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്നിരിക്കെ സമൂഹത്തില്‍ എനിക്ക് ലഭിച്ച സുപ്രധാന സ്ഥാനമാണിത്. നായകനായി തിരഞ്ഞെടുക്കപ്പെട്ടത് കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണ്. ആരാധകർക്കും, വിശ്വസ്തരായ പിന്തുണക്കാർക്കും വേണ്ടി മൈതാനത്ത് മികച്ച കാര്യങ്ങൾ ചെയ്യുന്നതിനായി ടീമിനെ മുന്നോട്ട് നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" - പുരാന്‍ പറഞ്ഞു.

also read: ഇതുപോലൊരു ഇന്നിങ്സിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇത്തവണ വിജയിച്ചു; നിതീഷ് റാണ

ഈ മാസം അവസാനം നടക്കുന്ന വെസ്റ്റ് ഇൻഡീസിന്‍റെ നെതർലാൻഡ്‌സ് പര്യടനത്തിലാണ് പുരാന്‍ ചുമലതയേറ്റെടുക്കുകയെന്ന് ക്രിക്കറ്റ് വെസ്റ്റ്ഇന്‍ഡീസ് ഡയറക്‌ടര്‍ ജിമ്മി ആഡംസ് വ്യക്തമാക്കി. 2021ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പുരാന്‍ വെസ്റ്റ്‌ഇൻഡീസിനെ നയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details