വെല്ലിങ്‌ടണ്‍:ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. മഴയെ തുടര്‍ന്ന് ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഞായറാഴ്‌ച ബേ ഓവലിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
'കളി മുടക്കി മഴ'; ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 ഉപേക്ഷിച്ചു - ടി20 പരമ്പര
ടോസ് പോലും ഇടാനാകാതെയാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചത്. ഞായറാഴ്‌ചയാണ് രണ്ടാം മത്സരം.
ഔട്ട്‌ഫീല്‍ഡിലെ ഈര്‍പ്പത്തെ തുടര്‍ന്നായിരുന്നു ആദ്യം മത്സരത്തിന്‍റെ ടോസ് വൈകിയത്. പിന്നാലെയെത്തിയ ചാറ്റല്‍ മഴ ശക്തി പ്രാപിച്ചതോടെ കാര്യങ്ങള്‍ വെള്ളത്തിലാകുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം നവംബര്‍ 22ന് നടക്കും.
ടി20 പരമ്പരയ്‌ക്ക് പിന്നാലെ മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുന്നുണ്ട്. 25, 27, 30 തീയതികളിലായാണ് എകദിന മത്സരങ്ങള്‍. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ക്യാപ്‌റ്റന്‍.