വെല്ലിങ്‌ടണ്‍:ന്യൂസിലന്‍ഡ് ഇന്ത്യ ടി20 പരമ്പര ഇന്ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം വെല്ലിങ്‌ടണിലാണ് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12 മുതലാണ് മത്സരം.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ യുവതാരനിരയാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. ലോകകപ്പിലെ തിരിച്ചടികള്‍ മറന്ന് പരമ്പരജയത്തോടെ ഒരു പുതിയ അധ്യായത്തിന് തുടക്കമിടാനാകും ഇന്ത്യയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ പുതിയ പരീക്ഷണങ്ങളും പ്രതീക്ഷിക്കാം.
ലോകകപ്പില്‍ ഏറെ പഴികേട്ട ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഈ പരമ്പരയിലും ഒരു തലവേദനയാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്‍ ഓപ്പണിങ്ങിലെ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലടക്കം മിന്നും പ്രകടനം കാഴ്‌ചവെച്ചാണ് ഗില്‍ എത്തിയിരിക്കുന്നത്.
ഗില്ലിന് കൂട്ടായി സൂര്യകുമാര്‍ യാദവ് അല്ലെങ്കില്‍ ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെത്താനാണ് സാധ്യത. ഇവര്‍ ഓപ്പണര്‍മാരായാല്‍ ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലെത്തും. സൂര്യകുമാര്‍ യാദവിന്‍റെ സ്ഥാനത്ത് സഞ്‌ജു സാംസണ്‍ ആകും കളിക്കുക. അന്തിമ ഇലവനില്‍ വിക്കറ്റ് കീപ്പറായി ആരെത്തും എന്നതും ആരാധകര്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത.
സഞ്‌ജു സാംസൺ, റിഷഭ് പന്ത് എന്നിവര്‍ക്ക് പുറമെ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും ഇന്ത്യന്‍ സ്ക്വാഡിലുണ്ട്. ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് ഫിനിഷിങ് ചുമതല. പാണ്ഡ്യക്ക് പുറമെ ഓള്‍ റൗണ്ടറായി ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളെത്തും. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ് എന്നിരും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.