കേരളം

kerala

ETV Bharat / sports

കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിങ്; ആദ്യ ഏകദിനത്തില്‍ പന്തിനൊപ്പം സഞ്‌ജുവും ടീമില്‍

വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ആണ് ടീമില്‍ സ്ഥാനം പിടിച്ചത്. അതേസമയം ഫിനിഷറായാണ് സഞ്‌ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

newzealand vs india  newzealand vs india live  newzealand vs india first odi  newzealand vs india first odi toss updation  sanju samson  rishabh pant  bcci  സഞ്‌ജു  റിഷഭ് പന്ത്  ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിനം  ഓക്ക്‌ലന്‍ഡ്  കിവീസ്  ക്രിക്കറ്റ് ലൈവ്  ഇന്ത്യ vs ന്യൂസിലന്‍ഡ്
കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിങ്; ആദ്യ ഏകദിനത്തില്‍ സഞ്‌ജു ടീമില്‍

By

Published : Nov 25, 2022, 7:12 AM IST

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷ്‌ദീപ് സിങും, ഉമ്രാന്‍ മാലിക്കും ഏകദിന അരങ്ങേറ്റം നടത്തുന്ന മത്സരത്തില്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ സഞ്‌ജു സാംസണും ഇടം നേടി.

വിക്കറ്റ് കീപ്പറായി വൈസ് ക്യാപ്‌റ്റന്‍ റിഷഭ് പന്ത് ടീമിലിടം നേടിയ സാഹചര്യത്തില്‍ ബാറ്ററായാണ് സഞ്‌ജു അവസാന പതിനൊന്നിലേക്കെത്തിയത്. പരമ്പരയില്‍ ആദ്യമായാണ് സഞ്‌ജുവിന് അവസരം ലഭിക്കുന്നത്. നേരത്തെ നടന്ന ടി20 മത്സരങ്ങളില്‍ താരത്തിന് അവസരം നല്‍കാത്തതിനെ വിമര്‍ശിച്ച് മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം വെറ്ററന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്‌ടില്‍ ഇല്ലാതെയാണ് ബ്ലാക്ക് ക്യാപ്‌സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ന്യൂസിലന്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് താരം ടീമില്‍ നിന്നും പുറത്തായത്. ഈ സാഹചര്യത്തില്‍ ഡേവോണ്‍ കോണ്‍വെ - ഫിന്‍ അലന്‍ കൂട്ടുകെട്ടാകും കിവീസിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

നേരത്തെ ആദ്യം നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരം മഴ മൂലം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ടി20 പരമ്പര കളിച്ച ഇന്ത്യയെ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് നയിക്കുന്നത്.

ഇന്ത്യ ടീം:ശിഖര്‍ ധവാന്‍ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്‌ജു സാംസണ്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്‌ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹല്‍

ന്യൂസിലന്‍ഡ് ടീം:ഫിൻ അലൻ, ഡേവോൺ കോൺവേ, കെയ്ൻ വില്യംസൺ (ക്യാപ്‌റ്റന്‍), ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്‍റ്‌നര്‍, ആദം മിൽനെ, മാറ്റ് ഹെൻറി, ടിം സൗത്തി, ലോക്കി ഫെർഗൂസൺ

ABOUT THE AUTHOR

...view details