ഹാമില്‍ട്ടണ്‍:ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിന് പകരക്കാരനായി ദീപക് ഹുഡ ഇന്ന് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കളിക്കും.
ശര്‍ദുല്‍ താക്കൂറിന് പകരം ദീപക് ചഹാറും ഇന്ത്യയുടെ അന്തിമ ഇലവനിലേക്ക് എത്തി. അതേസമയം ഒരു മാറ്റമാണ് കിവീസ് മത്സരത്തില്‍ വരുത്തിയിരിക്കുന്നത്. ആഡം മില്‍നയെ ഒഴിവാക്കിയപ്പോള്‍ മൈക്കൽ ബ്രേസ്‌വെല്‍ ഇന്ന് ന്യൂസിലന്‍ഡിനായി കളിക്കും.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 306 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കിവീസ് 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 309 റണ്‍സെടുത്തു. സെഞ്ച്വറി പ്രകടനവുമായി ടോം ലാഥവും അര്‍ധ സെഞ്ച്വറിയുമായി നായകന്‍ കെയ്‌ന്‍ വില്യംസണും കിവീസിന്‍റെ വിജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യ പ്ലേയിങ് ഇലവന്‍:ശിഖർ ധവാൻ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിംഗ്‌ടൺ സുന്ദർ, ദീപക് ചഹാർ, ഉമ്രാൻ മാലിക്, അർഷ്‌ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ
ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്‍:ഫിൻ അലൻ, ഡേവോൺ കോൺവേ, കെയ്ൻ വില്യംസൺ (ക്യാപ്‌റ്റന്‍), ഡാരിൽ മിച്ചൽ, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്‍റനര്‍, മൈക്കൽ ബ്രേസ്‌വെല്‍, മാറ്റ് ഹെൻറി, ടിം സൗത്തി, ലോക്കി ഫെർഗൂസൺ