ഹൈദരാബാദ്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നെതര്‍ലന്‍ഡ്‌സിന് എതിരെ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 322 റണ്‍സാണ് അടിച്ച് കൂട്ടിയത് (New Zealand vs Netherlands Score Updates). വില്‍ യങ് Will Young (80 പന്തില്‍ 70), രചിന്‍ രവീന്ദ്ര (51 പന്തില്‍ 51), ക്യാപ്റ്റന്‍ ടോം ലാഥം (46 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസ് ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 47 പന്തില്‍ 48 റണ്‍സെടുത്ത ഡാരില്‍ മിച്ചലും അവസാന ഓവറുകളില്‍ കത്തിക്കയറിയ മിച്ചല്‍ സാന്‍റ്‌നറും നിര്‍ണായകമായി.
ആദ്യ മൂന്ന് ഓവറുകള്‍ മെയ്‌ഡന്‍ ആയിരുന്നുവെങ്കിലും തരക്കേടില്ലാത്ത തുടക്കമായിരുന്നു ന്യൂസിലന്‍ഡിന് ലഭിച്ചത്. നാലാം ഓവറിന്‍റെ ആദ്യപന്തില്‍ ബൗണ്ടറിയടിച്ച് വില്‍ യങ് കിവീസിന്‍റെ അക്കൗണ്ട് തുറന്നു. ഡെവോൺ കോൺവേയും ഒപ്പം ചേര്‍ന്നതോടെ ആദ്യ വിക്കറ്റില്‍ 12.1 ഓവറില്‍ 61 റണ്‍സാണ് കിവീസ് നേടിയത്.
കോണ്‍വേയെ (40 പന്തില്‍ 32) വീഴ്‌ത്തി റോലോഫ് വാൻ ഡെർ മെർവെയാണ് ഡച്ച് ടീമിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ രചിന്‍ രവീന്ദ്രയോടൊപ്പം പതിയെയാണ് വില്‍ യങ് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്. വില്‍ യങ് അര്‍ധ സെഞ്ചുറി തികച്ച 20-ാം ഓവറില്‍ ന്യൂസിലന്‍ഡ് 100 കടന്നു. 77 റണ്‍സ് നീണ്ടുനിന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 27-ാം ഓവറിന്‍റെ ആദ്യ പന്തിലാണ് നെതര്‍ലന്‍ഡ്‌സ് പൊളിക്കുന്നത്.