കേരളം

kerala

ETV Bharat / sports

ട്രെന്‍റ് ബോള്‍ട്ടിന്‍റെ അന്താരാഷ്‌ട്ര കരിയറിന് തിരശീല? കരാര്‍ റദ്ദാക്കി ന്യൂസിലന്‍ഡ് ക്രിക്കറ്റ് - ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്

ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമാണിതെന്നാണ് ട്രെന്‍റ് ബോള്‍ട്ട്.

Trent Boult Released From Central Contract  Trent Boult  New Zealand Cricket  ട്രെന്‍റ് ബോള്‍ട്ടിനെ കരാറില്‍ നിന്ന് ഒഴിവാക്കി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്  ട്രെന്‍റ് ബോള്‍ട്ട്  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം  New Zealand Cricket board  New Zealand Cricket team  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്
ട്രെന്‍റ് ബോള്‍ട്ടിന്‍റെ അന്താരാഷ്‌ട്ര കരിയറിന് തിരശീല ?; കരാറില്‍ നിന്ന് ഒഴിവാക്കി ന്യൂസിലന്‍ഡ് ക്രിക്കറ്റ്

By

Published : Aug 10, 2022, 10:40 AM IST

വെല്ലിങ്‌ടണ്‍: പേസര്‍ ട്രെന്‍റ് ബോള്‍ട്ടുമായുള്ള കേന്ദ്ര കരാര്‍ റദ്ദാക്കി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. കരാറില്‍ നിന്നൊഴിവാക്കണമെന്ന് താരം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ആഭ്യന്തര ലീഗുകളില്‍ കളിക്കാനുമാണ് ബോള്‍ട്ടിന്‍റെ ശ്രമം. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് 33കാരനായ താരത്തിന്‍റെ അഭ്യര്‍ഥന ബോര്‍ഡ് അംഗീകരിച്ചത്.

"ടെസ്റ്റില്‍ 317 വിക്കറ്റുകളും ഏകദിനത്തില്‍ 169 വിക്കറ്റുകളും ടി20യില്‍ 62 വിക്കറ്റുകളും നേടിയിട്ടുള്ള ബോള്‍ട്ടിന്, കളിയിലെ അവസാന വര്‍ഷങ്ങളില്‍ ബ്ലാക്‌ ക്യാപ്‌സുമായുള്ള പങ്ക് ഗണ്യമായി കുറയും, എന്നാല്‍ ബോള്‍ട്ട് കളിക്കാന്‍ തയ്യാറായാല്‍ സെലക്ഷന് അര്‍ഹതയുണ്ട്" ന്യൂസിലൻഡ് ക്രിക്കറ്റ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.

തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ബോള്‍ട്ട് പ്രതികരിച്ചു. ഒരു ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ തനിക്ക് പരിമിതമായ സമയം മാത്രമേയുള്ളൂവെന്ന് മനസിലാക്കുന്നതായും താരം പറഞ്ഞു.

"ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ തീരുമാനമാണ്. ഞാന്‍ ഈ നിലയിലെത്താനുള്ള എല്ലാ പിന്തുണയ്‌ക്കും ന്യൂസിലൻഡ് ക്രിക്കറ്റിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുക എന്നത് ചെറുപ്പം തൊട്ടുള്ള സ്വപ്നമായിരുന്നു. കഴിഞ്ഞ 12 വര്‍ഷ കാലം ടീമിനൊപ്പം നേടാന്‍ സാധിച്ചതിലൊക്കെയും അഭിമാനിക്കുന്നു" ബോള്‍ട്ട് പറഞ്ഞു.

"ആത്യന്തികമായി ഈ തീരുമാനം എന്‍റെ ഭാര്യ ഗെര്‍ട്ടിനെയും ഞങ്ങളുടെ മൂന്ന് ആണ്‍കുട്ടികളെയും സംബന്ധിച്ചതാണ്. കുടുംബം എപ്പോഴും എനിക്ക് ഏറ്റവും വലിയ പ്രചോദനമാണ്. ക്രിക്കറ്റിന് ശേഷമുള്ള ജീവിതത്തിനായി സ്വയം തയ്യാറെടുക്കുന്നതില്‍ എനിക്ക് ഏറ്റവും സന്തോഷമുണ്ട്" ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

നീക്കം ദേശീയ ടീമില്‍ കളിക്കാനുള്ള തന്‍റെ സാധ്യത കുറയ്ക്കുമെന്ന് മനസിലാക്കുന്നതായും ബോള്‍ട്ട് വ്യക്തമാക്കി. "എനിക്ക് ഇപ്പോഴും എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ വലിയ ആഗ്രഹമുണ്ട്, അന്താരാഷ്ട്ര തലത്തില്‍ കളിക്കാനുള്ള കഴിവുമുണ്ടെന്ന് തോന്നുന്നു.

എന്നിരുന്നാലും, ഒരു ദേശീയ കരാര്‍ ഇല്ലാത്തത് തിരഞ്ഞെടുക്കാനുള്ള എന്‍റെ സാധ്യതകളെ ബാധിക്കുമെന്ന വസ്തുതയെ ഞാന്‍ മാനിക്കുന്നു. ഒരു പേസര്‍ എന്ന നിലയില്‍ കരിയര്‍ പരിമിതമാണെന്ന് അറിയാം. എന്നാല്‍ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്." ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

also read: 'കൗണ്ട്ഡൗണ്‍ ആരംഭിച്ചു' ; ടെന്നീസ് കോര്‍ട്ടിനോട് വിട പറയാനൊരുങ്ങി സെറീന വില്യംസ്

ABOUT THE AUTHOR

...view details