കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ്: സെമിയിലേക്കുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ - ടി20 ലോകകപ്പ്

ഇന്ത്യയ്‌ക്ക് ഇനി നമീബിയക്കെതിരായ മത്സരം മാത്രമാണ് ശേഷിക്കുന്നത്. ഈ മത്സരത്തിലും വമ്പന്‍ ജയം തന്നെ നേടാന്‍ സാധ്യതയുണ്ട്.

New Zealand-Afghanistan  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ടി20 ലോകകപ്പ്  t20 world cup
ടി20 ലോകകപ്പ്: സെമിയിലേക്കുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍

By

Published : Nov 6, 2021, 5:13 PM IST

ദുബൈ: ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും അഫ്‌ഗാനിസ്ഥാനെയും സ്‌കോട്ട്‌ലന്‍ഡിനേയും തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പിന്‍റെ സെമി പ്രതീകള്‍ സജീവമാക്കിയിരിക്കുകയാണ്. എന്നാല്‍ ടീമിന് സെമി ബെര്‍ത്ത് ഉറപ്പിക്കണമെങ്കില്‍ നാളെ നടക്കുന്ന ന്യൂസിലൻഡ് അഫ്‌ഗാനിസ്ഥാന്‍ മത്സരത്തിന്‍റെ ഫലത്തിനായി കാത്തിരിക്കണം.

മത്സരത്തില്‍ അഫ്‌ഗാന് വിജയിക്കാനായില്ലെങ്കില്‍ ഇന്ത്യയെ കാഴ്‌ചക്കാരാക്കി കിവികള്‍ സെമിയിലെത്തും. മറിച്ചാണെങ്കില്‍ തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ നമീബിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്‌ക്ക് സെമിയിലേക്ക് മുന്നേറാം. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

കളിച്ച നാല് മത്സരങ്ങളും വിജയിച്ച പാകിസ്ഥാന്‍ എട്ട് പോയിന്‍റോടെ സെമിയുറപ്പിച്ചതാണ്. ഒരു മത്സരം തോറ്റ കിവീസിന് ആറ് പോയിന്‍റുണ്ട്. രണ്ട് വീതം മത്സരങ്ങള്‍ തോറ്റ ഇന്ത്യയ്‌ക്കും അഫ്‌ഗാനിസ്ഥാനും നാല് പോയിന്‍റ് വീതമാണുള്ളതെങ്കിലും നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മൂന്നാമതെത്തിയത്.

ഇന്ത്യയെ സംബന്ധിച്ച് ഇനി നമീബിയക്കെതിരായ മത്സരം മാത്രമാണ് ശേഷിക്കുന്നത്. ഈ മത്സരത്തിലും വമ്പന്‍ ജയം തന്നെ നേടാന്‍ സാധ്യതയുണ്ട്. ഇതോടെ അഫ്‌ഗാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയില്‍ കടക്കാം. പോയിന്‍റ് അടിസ്ഥാനത്തില്‍ ഇന്ത്യയ്‌ക്ക് കിവീസിനൊപ്പമെത്താനാവുവെങ്കിലും നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്‌ക്ക് തുണയാവുക.

also read: സ്കോട്ട്‌ലൻഡ് ഡ്രസിങ് റൂമിലെത്തി കോലിയും സംഘവും; അമൂല്യമെന്ന് സ്കോട്ടിഷ് താരങ്ങൾ

നിലവില്‍ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍റേറ്റുള്ള ടീമാണ് ഇന്ത്യ. അഫ്‌ഗാനെതിരെ 66 റണ്‍സിന് ജയിച്ച സംഘം സ്കോട്ട്‌ലന്‍ഡിനെതിരെ 6.3 ഓവറില്‍ മത്സരം പിടിച്ചാണ് റണ്‍റേറ്റില്‍ മുന്നിലെത്തിയത്.

ഞായറാഴ്‌ച അബുദാബിയിലാണ് ന്യൂസിലന്‍ഡ്- അഫ്‌ഗാന്‍ മത്സരം നടക്കുക. ആരെയും അട്ടിമറിക്കാന്‍ ശേഷിയുള്ള ടീമാണ് അഫ്‌ഗാനെങ്കിലും നിലവിലെ ഫോമില്‍ കിവീസിനെ കീഴടക്കുകയെന്നത് സംഘത്തിന് പ്രയാസം തന്നെയാവും.

ABOUT THE AUTHOR

...view details