കേരളം

kerala

ETV Bharat / sports

ഐപിഎല്‍: ഡ്രാഫ്റ്റ് പിക്ക് താരങ്ങളെ വെളിപ്പെടുത്തി പുതിയ ഫ്രാഞ്ചൈസികള്‍

പാർലിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന മത്സരത്തിന് ശേഷം, ഇരു ടീമുകളുടെ ഉടമകളും ഒഫീഷ്യൽസും ലീഗിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സ് വഴിയാണ് പ്രഖ്യാപനം നടത്തിയത്.

Ahmedabad pick Hardik  IPL 2022  New IPL teams announce their draft picks  Ahmedabad pick Rashid for IPL 2022  ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്‌മാന്‍  കെഎല്‍ രാഹുല്‍, മാർക്കസ് സ്റ്റോയിനിസ്, രവി ബിഷ്‌ണോയി  ഐപിഎല്‍ ലേലം
ഐപിഎല്‍: ഡ്രാഫ്റ്റ് പിക്ക് താരങ്ങളെ വെളിപ്പെടുത്തി പുതിയ ഫ്രാഞ്ചൈസികള്‍

By

Published : Jan 22, 2022, 9:47 AM IST

ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി ഡ്രാഫ്റ്റ് പിക്കിലൂടെ (പുതിയ രണ്ട് ടീമുകള്‍ക്ക് ലേലത്തിനുള്ള കളിക്കാരുടെ പൂളില്‍ നിന്ന് മൂന്ന് കളിക്കാരെ വീതം തിരഞ്ഞെടുക്കാനുള്ള അവസരം) തിരഞ്ഞെടുക്കുന്ന താരങ്ങളെ ഔദ്യോഗികമായി വെളിപ്പെടുത്തി അഹമ്മദാബാദും ലഖ്‌നൗവും.

ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരെയാണ് സിവിസി ക്യാപിറ്റല്‍സിന്‍റെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് സ്വന്തമാക്കിയത്. ഹര്‍ദിക്കിനും റാഷിദിനും 15 കോടി നല്‍കിയപ്പോള്‍ ഏഴ്‌ കോടി രൂപയ്‌ക്കാണ് ശുഭ്‌മാന്‍ ഗില്ലിനെ അഹമ്മദാബാദ് ടീമിലെത്തിച്ചത്.

ഹര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുകയെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഹര്‍ദിക് മുംബൈക്ക് വേണ്ടി കളിച്ചപ്പോള്‍, റാഷിദ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്‍റേയും ഗില്‍ കൊല്‍ക്കത്തയുടേയും കളിക്കാരായിരുന്നു.

അതേസമയം കെഎല്‍ രാഹുല്‍, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്, ലെഗ് സ്പിന്നർ രവി ബിഷ്‌ണോയി എന്നിവരെയാണ് ലഖ്‌നൗ സ്വന്തമാക്കിയത്. രാഹുലിന് 17 കോടിയും സ്റ്റോയിനിസിന് 9.2 കോടിയും ബിഷ്‌ണോയിക്ക് നാലd കോടിയുമാണ് ടീം മുടക്കിയിരിക്കുന്നത്.

also read: Syed Modi International: പി.വി സിന്ധു സെമിയിൽ; എച്ച്എസ് പ്രണോയ്‌ക്ക് തോൽവി

കെഎല്‍ രാഹുലാണ് രാജീവ് ഗോയങ്ക ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ടീമിനെ നയിക്കുക. സിംബാബ്‌വെക്കാരന്‍ ആൻഡി ഫ്‌ളവർ മുഖ്യ പരിശീലകനായി നിയമിതനായപ്പോൾ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ടീമിന്‍റെ മെന്ററായി പ്രവർത്തിക്കും.

ഫെബ്രുവരി 12, 13 തിയതികളില്‍ ബെംഗളൂരുവിലാണ് ഐപിഎല്‍ മെഗാ ലേലം നടക്കുക.

ABOUT THE AUTHOR

...view details