കേരളം

kerala

ETV Bharat / sports

'മുട്ട കഴിക്കുന്ന സസ്യാഹാരി'; ട്രോളുകള്‍ക്ക് മറുപടിയുമായി കോലി - India skipper Virat Kohli

കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമിലെ 'എന്നോടെന്തും ചോദിക്കാം' സെഷന് പിന്നാലെയാണ് താരത്തിനെതിരായ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും തുടക്കം.

Virat Kohli  Virat Kohli diet  ട്രോളുകള്‍ക്ക് മറുപടിയുമായി കോലി  ഇന്‍സ്റ്റഗ്രാം  ട്രോളുകള്‍  സസ്യാഹാരം  diet  India skipper Virat Kohli  vegan
'മുട്ട കഴിക്കുന്ന സസ്യാഹാരി'; ട്രോളുകള്‍ക്ക് മറുപടിയുമായി കോലി

By

Published : Jun 1, 2021, 9:07 PM IST

മുംബൈ: ആഹാരക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്താറുണ്ടെന്ന് തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. താന്‍ ഒരിക്കലും വീഗനാണെന്ന് (സസ്യാഹാരപ്രിയന്‍) അവകാശപ്പെട്ടിട്ടില്ലെന്നും സസ്യാഹാരിയായി തുടരാനാണ് ശ്രമമെന്നും കോലി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമിലെ 'എന്നോടെന്തും ചോദിക്കാം' സെഷന് പിന്നാലെയാണ് താരത്തിനെതിരായ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും തുടക്കം. ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് തന്‍റെ ആഹാരക്രമം കോലി വെളിപ്പെടുത്തിയത്. 'ഒരുപാട് പച്ചക്കറികള്‍, കുറച്ച് മുട്ടകള്‍, രണ്ടു കപ്പ് കോഫി, ക്വിനോവ, കുറേ ചീര, ദോശയും ഇഷ്ടമാണ്. പക്ഷേ എല്ലാം നിയന്ത്രിത അളവില്‍ മാത്രം' എന്നായിരുന്നു കോലി നല്‍കിയ മറുപടി.

also read: നിക്കോളാസ് പുരാൻ വിവാഹിതനായി; വധു അലീസ മിഗ്വേൽ

എന്നാല്‍ ഇതേവരെ സസ്യാഹാരിയെന്ന് കരുതിയിരുന്ന താരം മുട്ട കഴിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് ചിലര്‍ പരിഹാസവും ട്രോളുകളുമായി രംഗത്തെത്തിയത്. ആരാധകരെ ഇത്തരത്തില്‍ ചിന്തിപ്പിച്ചതാവട്ടെ കോലിയൊരിക്കല്‍ ഒരിക്കല്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റും. 2018ല്‍ അസുഖത്തെ തുടര്‍ന്ന് ആഹാരക്രമത്തില്‍ നിന്നും മാംസാഹാരം ഒഴിവാക്കിയിരുന്നതായും, അത് ജീവിനത്തിലെ മികച്ച തീരുമാനമായിരുന്നു എന്നുമായിരുന്നു കോലി അന്ന് പറഞ്ഞത്.

ABOUT THE AUTHOR

...view details