കേപ്പ് ടൗണ്‍:ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നെതർലൻഡ്- ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ചേക്കും. മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരക്കായാണ് നെതർലൻഡ് ദക്ഷിണാഫ്രിക്കയിലേക്കെത്തിയത്.
ഇന്നലെ ഇരുവരും തമ്മിൽ കളിച്ച ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലാൻഡ്സ് 11 റണ്‍സിൽ നിൽക്കെയാണ് മഴ വില്ലനായെത്തിയത്. തുടർന്ന് മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 28 നാണ് രണ്ടാം ഏകദിനം നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഇനിയുള്ള മത്സരങ്ങൾ നടത്തണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.