കേരളം

kerala

ETV Bharat / sports

Net Run Rate In Cricket World Cup 2023: 'കളി'യില്‍ മാത്രമല്ല 'കണക്കിലുമുണ്ട് കാര്യം'; നെറ്റ് റണ്‍ റേറ്റില്‍ പണി കിട്ടാതിരിക്കാന്‍ ടീമുകള്‍ - നെറ്റ് റണ്‍ റേറ്റ്

Cricket World Cup 2023 Points Table: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായ ഇന്ത്യയേക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റാണ് ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് ഉള്ളത്.

Cricket World Cup 2023  Net Run Rate In Cricket World Cup  Cricket World Cup 2023 Points Table  What is Net Run Rate  Net Run Rate Calculation  Indian Team NRR in Cricket World Cup 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  നെറ്റ് റണ്‍ റേറ്റ്  എന്താണ് നെറ്റ് റണ്‍ റേറ്റ്
Net Run Rate In Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 26, 2023, 8:40 AM IST

ഹൈദരാബാദ് :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇന്ത്യ (India), ദക്ഷിണാഫ്രിക്ക (South Africa), ന്യൂസിലന്‍ഡ് (New Zealand), ഓസ്‌ട്രേലിയ (Australia) ടീമുകളാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍. ഇന്ത്യ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ നാലും ഓസ്‌ട്രേലിയ മൂന്ന് മത്സരത്തിലുമാണ് ഇതുവരെ ജയം നേടിയത്.

ജയത്തോടൊപ്പം തന്നെ ഓരോ ടീമിനും ഇനിയുള്ള ലോകകപ്പ് യാത്രയില്‍ ഏറെ നിര്‍ണായകമാണ് നെറ്റ്‌ റണ്‍ റേറ്റും. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ടീമുകളുടെ കുതിപ്പിന് നെറ്റ്‌ റണ്‍ റേറ്റ് വിലങ്ങുതടിയായി നിന്ന നിരവധി സാഹചര്യങ്ങള്‍ മുന്‍പ് പലപ്രാവശ്യം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിവേഗം കളി ജയിച്ച് നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഇപ്പോള്‍ ടീമുകള്‍ നടത്തുന്നുണ്ട്.

നെറ്റ് റണ്‍ റേറ്റും കണക്ക് കൂട്ടലും (What is Net Run Rate):ക്രിക്കറ്റില്‍ ഒരു ടീമിന്‍റെ പ്രകടനത്തെ വിശകലനം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ രീതിയാണ് നെറ്റ് റണ്‍ റേറ്റ്. ചുരുക്കി പറഞ്ഞാല്‍, ഒരു മത്സരം കളിക്കുന്ന രണ്ട് ടീമുകളുടെ റണ്‍ റേറ്റ് തമ്മിലുള്ള വ്യത്യാസം. ഒരു ടീമിന്‍റെ റണ്‍ റേറ്റില്‍ നിന്നും എതിര്‍ ടീമിന്‍റെ റണ്‍ റേറ്റ് കുറച്ചാണ് നെറ്റ് റണ്‍ റേറ്റ് കണ്ടെത്തുന്നത് (Net Run Rate Calculation).

ഉദാഹരണമായി ഇന്ത്യ ബംഗ്ലാദേശ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 256 റണ്‍സ് നേടി. 256/50 = 5.12 എന്ന റണ്‍ റേറ്റിലാണ് അവര്‍ ഈ സ്കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങില്‍ ടീം ഇന്ത്യ 41.3 ഓവറില്‍ 261 റണ്‍സ് നേടി ജയത്തിലേക്ക് എത്തുകയായിരുന്നു.

ഈ സാഹചര്യത്തില്‍ 41.50 എന്നാണ് ഇന്ത്യ നേരിട്ട ഓവറുകളെ പരിഗണിക്കുന്നത്. ഒരോവറിലെ മൂന്ന് പന്തുകള്‍ എറിഞ്ഞതുകൊണ്ടാണ് ഇങ്ങനെ, രണ്ട് പന്ത് മാത്രം എറിഞ്ഞാല്‍ 0.33 എന്നായിരിക്കും കണക്ക് . 261/41.5 = 6.28 ആയിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ റണ്‍ റേറ്റ്. 6.28 - 5.12 തമ്മിലുള്ള വ്യത്യാസമായ 1.16 ആണ് ഈ മത്സരത്തിലെ നെറ്റ്‌ റണ്‍ റേറ്റ്.

ഏകദിന ക്രിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുഴുവന്‍ ഓവറും ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പോലും റണ്‍ റേറ്റ് 50 ഓവര്‍ പരിഗണിച്ചാണ് വിലയിരുത്തുന്നത്. എന്നാല്‍, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന്‍റെ കാര്യത്തില്‍ അവര്‍ വിജയലക്ഷ്യം മറികടക്കാന്‍ എത്ര ഓവര്‍ ബാറ്റ് ചെയ്‌തു എന്നത് മാത്രമാകും പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ ഓവറുകളില്‍ വിജയലക്ഷ്യം മറികടന്നാല്‍ ടീമുകള്‍ക്ക് റണ്‍ റേറ്റും മെച്ചപ്പെടുത്താം.

ഇന്ത്യയും നെറ്റ് റണ്‍ റേറ്റും:ഏകദിന ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരവും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യ. എന്നാല്‍, നെറ്റ് റണ്‍ റേറ്റിന്‍റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 1.353 ആണ് നിലവില്‍ ഇന്ത്യയുടെ നെറ്റ റണ്‍ റേറ്റ്.

ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്‌ത ടീം ഇന്ത്യ 196.2 ഓവറില്‍ 1201 റണ്‍സാണ് നേടിയത്. ഇത് പരിഗണിക്കുമ്പോള്‍ 1201/196.33 = 6.11 ആണ് ഇന്ത്യയുടെ റണ്‍ റേറ്റ്. 1191 റണ്‍സാണ് ഇത്രയും മത്സരങ്ങളില്‍ നിന്നും ഇന്ത്യ വഴങ്ങിയത്. 1191/250 = 4.76 റണ്‍ റേറ്റിലാണ് അഞ്ച് മത്സരങ്ങളിലായി ഇന്ത്യ റണ്‍സ് വഴങ്ങിയത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നെറ്റ്‌ റണ്‍ റേറ്റ് 6.11 - 4.76 = 1.35 ആയിരിക്കും.

Also Read :Glenn Maxwell About Fastest Century Record: 'എന്തോ ഒരു ഇഷ്‌ടമാണ് ആ റെക്കോഡുകളോട്..' അതിവേഗ സെഞ്ചുറിയെ കുറിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍

ABOUT THE AUTHOR

...view details