ക്രിക്കറ്റിൽ വികാര നിർഭരമായ പല നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു കാഴ്‌ചയാണ് നേപ്പാൾ - അയര്‍ലാന്‍ഡ് മത്സരത്തിനിടെയുണ്ടായത്. നേപ്പാൾ ക്രിക്കറ്റ് ടീമിന്‍റെ വിക്കറ്റ് കീപ്പറായ ആസിഫ് ഷെയ്ഖ് ചെയ്‌ത ചെറുതെന്ന് തോന്നിപ്പിക്കുന്ന, എന്നാൽ വലിയ ഒരു കാര്യം ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുകയാണ്.
അയർലാൻഡുമായുള്ള കളിക്കിടയിൽ മത്സരത്തിന്‍റെ 19ാം ഓവറിൽ റണ്ണിനായുള്ള ഓട്ടത്തിനിടെ ഐറിഷ് ബാറ്റര്‍ ആന്‍ഡി മക്ബ്രയ്ന്‍ നേപ്പാള്‍ പേസ് ബൗളര്‍ കമല്‍ സിങ് അയ്‌രിയുമായി കൂട്ടിയിടിച്ച് നിലത്തുവീണു. എഴുന്നേറ്റ് ഓടിയ മക്ബ്രയ്ന്‍ ക്രീസിലെത്തുന്നതിന് മുമ്പ് റണ്‍ഔട്ടാക്കാന്‍ ആസിഫിന് അവസരമുണ്ടായിരുന്നു. എന്നാൽ ആസിഫ് അതിന് മുതിർന്നില്ല.
Also Read: കോലിക്ക് നൂറാം ടെസ്റ്റ് ; ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു
ആരാധകർക്കും കമന്‍റേറ്റർമാർക്കും രോമാഞ്ചമുണ്ടാക്കുന്ന നിമിഷങ്ങളായിരുന്നു അവ. 'ഇവിടെയിരിക്കുന്ന എനിക്ക് രോമാഞ്ചമുണ്ടായിരിക്കുന്നു. മനസിന് കുളിര്‍മയേകിയ ദൃശ്യം. ആസിഫിന് ബാറ്ററെ അനായാസം റണ്‍ഔട്ടാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല. ഇതാണ് ക്രിക്കറ്റിന്‍റെ സത്ത. ക്രിക്കറ്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നത് ഇങ്ങനെയാണ്' എന്നായിരുന്നു കമന്‍റേറ്റർമാരിൽ ഒരാൾ പറഞ്ഞത്.
മത്സരത്തിൽ 16 റൺസിന് അയർലാൻഡ് വിജയിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയയർലാൻഡ് നിശ്ചിത ഓവറിൽ 127 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങില്‍ നേപ്പാള്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി.