കേരളം

kerala

ETV Bharat / sports

ദ്രാവിഡിന് പകരം ലക്ഷ്‌മണ്‍; സ്ഥിരീകരിച്ച് ഗാംഗുലി - സൗരവ് ഗാംഗുലി

നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ലക്ഷ്‌മണെത്തുമോയെന്ന ചോദ്യത്തിന് 'അതെ'യെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

NCA  National Cricket Academy (NCA).  VVS Laxman  BCCI President Sourav Ganguly  Sourav Ganguly  Rahul Dravid  നാഷണല്‍ ക്രിക്കറ്റ് അക്കാദമി  വിവിഎസ് ലക്ഷ്‌മണ്‍  ബിസിസിഐ  സൗരവ് ഗാംഗുലി  രാഹുൽ ദ്രാവിഡ്
ദ്രാവിഡിന് പകരം ലക്ഷ്‌മണ്‍; സ്ഥിരീകരിച്ച് ഗാംഗുലി

By

Published : Nov 14, 2021, 1:38 PM IST

ന്യൂഡല്‍ഹി: ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌മണെത്തുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. വാര്‍ത്താ ഏജന്‍സിയോടാണ് ഗാംഗുലി ഇക്കാര്യം സ്ഥിരീകരിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് ലക്ഷ്‌മണെത്തുമോയെന്ന ചോദ്യത്തിന് 'അതെ'യെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ക്രിക്കറ്റിന്‍റെ വളർച്ചയെ സഹായിക്കുന്നതിന് മുൻ താരങ്ങൾ കൂടെ സിസ്റ്റത്തിന്‍റെ ഭാഗമാവേണ്ടതുണ്ടെന്ന് ഗാംഗുലി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അദ്ദേഹം രാഹുൽ ദ്രാവിഡിനെ എത്തിച്ചത്.

ദേശീയ ടീമിന്‍റെ പരിശീലകനായി ദ്രാവിഡ് ചുമതലയേറ്റതോടെ വന്ന ഒഴിവിലേക്കാണ് ലക്ഷ്‌മണെത്തുക. എന്നാല്‍ താരം ഇതേവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേമസയം ദ്രാവിഡിന് പകരക്കാരനായി ലക്ഷ്‌മണെത്തുമെന്ന് ബിസിസിഐയിലെ ഉന്നത വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

സൗരവ് ഗാംഗുലിക്കും ബിസിസിഐ സെക്രട്ടറി ജയ്‌ ഷായ്‌ക്കും ലക്ഷ്‌മൺ സ്ഥാനം ഏറ്റെടുക്കുന്നതില്‍ താത്പര്യമുണ്ടെന്നായിരുന്നു ഇവരുടെ പ്രതികരണം. “സൗരവ് ഗാംഗുലിയും ജയ് ഷായും ലക്ഷ്‌മണെ എൻസിഎയുടെ ചുമതലയേല്‍പ്പിക്കാന്‍ താത്പര്യപ്പെടുന്നു. പക്ഷേ, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ലക്ഷ്‌മണാണ്. ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡുമായി പ്രത്യേക ബന്ധമുള്ള അദ്ദേഹമാണ് ഈ സ്ഥാനത്തേക്ക് മുൻപന്തിയിൽ നിൽക്കുന്നത്.

also read: ഖത്തര്‍ ലോകകപ്പ്: ടിക്കറ്റുറപ്പിച്ച് ഫ്രാൻസും ബെൽജിയവും; നെതർലൻഡ്‌സിന് കാത്തിരിക്കണം

ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ ഇരുവരും ചേർന്ന് പ്രവർത്തിച്ചാൽ വളരെ നന്നാവും. മുന്‍ താരങ്ങള്‍ ബോര്‍ഡിലേക്ക് വരുന്നത് അടുത്ത തലമുറയില്‍ കൂടുതല്‍ മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ സഹായിക്കും” ബിസിസിഐയിലെ പ്രധാന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ABOUT THE AUTHOR

...view details