ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ വീരേന്ദര്‍ സെവാഗിന് 43-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകവും ആരാധകരും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, സൗത്ത് ആഫ്രിക്കയുടെ മുന്‍ പേസര്‍ ഡെയ്ൽ സ്റ്റെയ്ൻ തുടങ്ങി നിരവധി പേരാണ് സെവാഗിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
'കളത്തിന് അകത്തും പുറത്തും, നിങ്ങൾക്ക് ചുറ്റും വീരു ഉള്ളപ്പോൾ വിനോദവും ചിരിയും ഒരിക്കലും അവസാനിക്കില്ല' എന്നു കുറിച്ചുകൊണ്ടാണ് താരത്തിന് സച്ചിന്‍റെ ആശംസ. അതേസമയം 'വീട്ടിലെ ഏറ്റവും മൂർച്ചയുള്ള കത്തിക്ക് വീരു എന്നാണ് വിളിപ്പേര്, എന്തും മുറിക്കും' എന്നാണ് സ്റ്റെയ്ൻ കുറിച്ചത്.