കേരളം

kerala

ETV Bharat / sports

ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് സെമിഫൈനലിന് ഭീഷണി ; അന്വേഷണം തുടങ്ങി മുംബൈ പൊലീസ് - ഇന്ത്യ ന്യൂസിലന്‍ഡ് 2023

Mumbai police receive message threatening disruption' during India-NZ World Cup semi final : ഇന്ത്യ -ന്യൂസിലന്‍ഡ് സെമിഫൈനലിനിടെ ആക്രമണം നടത്തുമെന്ന് ഭീഷണി, സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

police receive message threatening disruption  india nz world Cup semi final  wankade stadium
mumbai-police-receive-message-threatening-disruption-during-india-nz-world-cup-semi-final

By ETV Bharat Kerala Team

Published : Nov 15, 2023, 1:41 PM IST

മുംബൈ :ഇന്ത്യ-ന്യൂസിലന്‍ഡ് എകദിന ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിനിടെ ആക്രമണം നടത്തുമെന്ന ഭീഷണിയില്‍ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനല്‍.

ചൊവ്വാഴ്‌ചയാണ് എക്‌സില്‍ ഭീഷണി സന്ദേശം വന്നത്. തോക്കിന്‍റെയും ഗ്രനേഡുകളുടെയും വെടിയുണ്ടകളുടെയും ചിത്രത്തോടൊപ്പമായിരുന്നു ഭീഷണി. ഭീഷണി സന്ദേശമെത്തിയതോടെ വാങ്കഡെ സ്റ്റേഡിയത്തില്‍ സുരക്ഷ ശക്തമാക്കി. ക്രൈം ബ്രാഞ്ചും സംഭവം അന്വേഷിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details