മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ ഒരാള്‍ പിടിയില്‍ (India vs New Zealand Black Ticket Sale). സംഭവത്തില്‍ മുംബൈ മലാഡ് സ്വദേശിയായ ആകാശ് കോത്താരിയെ ആണ് മഹാരാഷ്ട്ര പൊലീസ് പിടികൂടിയത് (Mumbai Man Arrested For Sale India vs New Zealand Semi Final Ticket In Black Market). 2500 രൂപയുടെ ടിക്കറ്റുകള്‍ ഇയാള്‍ 27,000 മുതല്‍ 2.5 ലക്ഷം വരെ വിലയിലാണ് വില്‍പ്പന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ലോകകപ്പിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ നാളെയാണ് ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇറങ്ങുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. ഈ മത്സരത്തിന്റെ ടിക്കറ്റുകളാണ് പ്രതി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയിരുന്നത്.
മുംബൈ ജെ ജെ പൊലീസ് സ്റ്റേഷനില്‍ (JJ Police Station) നിന്നുള്ള അന്വേഷണ സംഘം പ്രതിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 27,000 മുതൽ 2.5 ലക്ഷം രൂപ വരെ നിരക്കിലാണ് ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് വ്യക്തമാക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വഞ്ചനാ കുറ്റം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായ ആകാശിന് ടിക്കറ്റുകള്‍ എവിടെ നിന്നും ലഭിച്ചു, ഇയാള്‍ക്കൊപ്പം കൂടുതല്‍ പേര് ഉണ്ടോ എന്നുള്ള വിവരങ്ങള്‍ അറിയുന്നതിന് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.