കേരളം

kerala

ETV Bharat / sports

മഹേന്ദ്ര സിങ് ധോണി സൂപ്പർ ഹീറോ; 'അഥർവ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു - 'അഥർവ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

എം.എസ്‌ ധോണി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്

Atharva The Origin unveiled  dhoni web series first look poster  മഹേന്ദ്ര സിങ് ധോണി സൂപ്പർ ഹീറോ  'അഥർവ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  'അഥർവ: ദി ഒറിജിൻ'
മഹേന്ദ്ര സിങ് ധോണി സൂപ്പർ ഹീറോ; 'അഥർവ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

By

Published : Feb 3, 2022, 11:30 AM IST

Updated : Feb 3, 2022, 12:23 PM IST

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ മിതോളജിക്കൽ സയൻസ് ഫിക്ഷൻ വെബ്‌സീരിസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. താരം തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഗ്രാഫിക് നോവലിന്‍റെ പോസ്റ്റർ പുറത്തുവിട്ടത്.

'സന്തോഷത്തോടെ ഞാൻ എന്‍റെ ആദ്യ അവതാർ പങ്കുവക്കുന്നു. അഥർവ... 'എന്ന ക്യാപ്‌ഷനോടെയാണ് ധോണി പോസ്റ്റ് പങ്കുവച്ചത്.

യുദ്ധഭൂമിയിൽ നിൽക്കുന്ന ആനിമേറ്റഡ് ധോണിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. നവാഗത കഥാകൃത്ത് രമേശ് തമിഴ്‌മണിയുടെ പുസ്‌തകത്തിന്‍റെ അഡാപ്‌റ്റേഷനാണ് 'അഥർവ: ദി ഒറിജിൻ'.

വിര്‍സു സ്റ്റുഡിയോസും മിഡാസ് ഡീല്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് സീരിസ് നിര്‍മിക്കുന്നത്. വിന്‍സെന്‍റ് അഡൈകലരാജ്, അശോക് മനര്‍ എന്നിവരാണ് നിര്‍മാതാക്കള്‍. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ. സിജിയും വിഎഫ്എക്സും ചെയ്‍തിരിക്കുന്നത് വിര്‍സു സ്റ്റുഡിയോസ് ആണ്.

ALSO READ:പല്ലിയെ ജീവനോടെ കഴിക്കുന്ന യുവാവ്; വൈറലായി ദൃശ്യങ്ങള്‍.. വീഡിയോ കാണം...

Last Updated : Feb 3, 2022, 12:23 PM IST

ABOUT THE AUTHOR

...view details