ചെന്നൈ : ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നത് ഹിറ്റ് മേക്കർ ലോകേഷ് കനകരാജിനോടൊപ്പമെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍റെ വരാനിരിക്കുന്ന പ്രൊജക്റ്റിലൂടെയാവും ധോണി അഭിനയരംഗത്ത് ചുവടുവയ്‌ക്കുക. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാവും ഈ ചിത്രമെന്നുമാണ് വിവരം.
ഇതേക്കുറിച്ച് ഔദ്യോഗികമായി യാതൊരു പ്രതികരണവും ഇതേവരെ ഉണ്ടായിട്ടില്ല. ഇളയ ദളപതി വിജയ്‌യെ നായകനാക്കിയാണ് ലോകേഷ് കനകരാജ് അടുത്ത ചിത്രം ഒരുക്കുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് 'ദളപതി 67' എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.