മുംബൈ:വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി. ഐപിഎല്ലിന്‍റെ അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അറിയിച്ചു. ഈ സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിന്‍റെ ടോസിനിടെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവികാര്യങ്ങളെ കുറിച്ചുള്ള കമന്‍റേറ്റര്‍ ഇയാന്‍ ബിഷപ്പാണ് ധോണിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ചെന്നൈയോട് നന്ദി പറയാതിരിക്കുന്നത് അന്യായമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. സിഎസ്‌കെയുടെ ആരാധകരോട് അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചെന്നൈ നായകന്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം മുതല്‍ എല്ലാ ടീമുകളുടെയും ഗ്രൗണ്ടുകളില്‍ മത്സരങ്ങള്‍ നടന്നേക്കാം. അങ്ങനെ വന്നാല്‍ എല്ലാ സ്ഥലങ്ങളില്‍ നിന്നും നല്ല അനുഭവമായിരിക്കും ലഭിക്കുക എന്നും ധോണി പറഞ്ഞു. നേരത്തേ തന്‍റെ ഐപിഎല്‍ വിരമിക്കല്‍ മത്സരം ചെന്നൈയില്‍ ആയിരിക്കുമെന്ന് എം എസ് ധോണി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഈ ഐപിഎല്‍ സീസണില്‍ ചെന്നൈ നായകസ്ഥാനം രവീന്ദ്ര ജഡേജയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് ഇത് ധോണിയുടെ അവസാന സീസണ്‍ ആണെന്ന വാര്‍ത്തകള്‍ വന്നത്. പുതിയ നായകന് കീഴില്‍ തുടര്‍തോല്‍വികള്‍ ഏറ്റ് വാങ്ങിയതിന് പിന്നാലെ ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്‌ടനായി ചുമതലയേറ്റെടുക്കുകയായിരുന്നു.