മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയും മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു ( MS Dhoni Mohanlal viral Photo). പച്ച ഷര്‍ട്ടും പച്ചക്കരമുണ്ടുമുടുത്ത മോഹന്‍ലാലിനൊപ്പം റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള കാഷ്വൽ വെയറിലാണ് ചിത്രത്തില്‍ ധോണിയെ കാണാനാവുന്നത്. ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഇരു ഇതിഹാസങ്ങളും സിനിമയ്‌ക്കായി ഒന്നിച്ചുവോയെന്നാണ് ആദ്യം ആരാധകര്‍ സംശയിച്ചിരുന്നത്.
എന്നാല്‍ പിന്നീടാണ് ഒരു പെയിന്‍റ് കമ്പനിയുടെ പരസ്യത്തിലാണ് എംഎസ് ധോണി-മോഹന്‍ലാല്‍ കോമ്പോ എന്ന് വ്യക്തമായത് (MS Dhoni Joins Mohanlal For Ad Shoot). ഇതോടെ വെള്ളിത്തിരയില്‍ വൈകാതെ തന്നെ ഇരുവരും ഒന്നിക്കട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി അടുത്തിടെ സിനിമ രംഗത്തും സാന്നിധ്യമറിയിച്ചിരുന്നു.
ALSO READ: Visa Issue for Pakistan Cricket Team ഇന്ത്യന്‍ വിസ വൈകുന്നു; പാകിസ്ഥാന്‍റെ ആ മോഹം പൊലിഞ്ഞു
ഭാര്യ സാക്ഷിയ്‌ക്ക് (Sakshi Dhoni) ഒപ്പം ചേര്‍ന്ന് സിനിമ നിർമാണ രംഗത്തേക്കാണ് ധോണി ചുവടുവച്ചത്. ഇവരുടെ നിര്‍മ്മാണ കമ്പനിയായ ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ (Dhoni Entertainment) ആദ്യ സിനിമ ‘എൽജിഎം’ (ലെറ്റ്സ് ഗെറ്റ് മാരീഡ് LGM - Let's Get Married) അടുത്തിടെ തിയേറ്ററുകളില്‍ എത്തിയിരുന്നു. ഹരീഷ് കല്യാൺ (Harish Kalyan), ഇവാന (Ivana) എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തമിഴ്, തെലുഗു ഭാഷകളിലായിരുന്നു പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.