ലീഡ്‌സ് : ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ 78 റണ്‍സിനാണ് ഹെഡിങ്‌ലേയില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ തിരിച്ചയച്ചത്. 105 പന്തില്‍ 19 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു ടോപ് സ്‌കോറര്‍.
ഇതെല്ലാം ചൂണ്ടിക്കാട്ടി ഇന്ത്യയെ ട്രോളിയ ഇംഗ്ലണ്ട് ആരാധകര്‍ക്ക് ചുട്ട മറുപടി നല്‍കിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
താരം ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യെവെയായിരുന്നു സംഭവം. സ്‌കോര്‍ എത്രയെന്ന് ചോദിച്ച ഇംഗ്ലീഷ് ആരാധകരോട് 1-0 എന്ന് കൈകൊണ്ട് ആംഗ്യം കാട്ടുകയായിരുന്നു സിറാജ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ഇതാവാം താരം ഉദ്ദേശിച്ചത്.