ദുബായ്: ഐസിസി ഏകദിന ബോളര്‍മാരുടെ റാങ്കിങ്ങില്‍ (ICC ODI Ranking) ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യയുടെ സ്‌പീഡ് സ്റ്റാര്‍ മുഹമ്മദ് സിറാജ് (Mohammed Siraj). ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഒമ്പതാം റാങ്കില്‍ നിന്നും ഒറ്റയടിക്ക് എട്ട് സ്ഥാനങ്ങള്‍ കുതിച്ചാണ് സിറാജ് വീണ്ടും ലോക ഒന്നാം നമ്പര്‍ ബോളറായത് (Mohammed Siraj ODI Ranking). ഏഷ്യ കപ്പ് (Asia Cup 2023) ഫൈനലില്‍ ശ്രീലങ്കയുടെ നട്ടെല്ല് തകര്‍ത്ത ആറ് വിക്കറ്റ് പ്രകടനമാണ് 29-കാരന് നേട്ടമായത്.
കരിയറില്‍ ഇതു രണ്ടാം തവണയാണ് സിറാജ് റാങ്കിങ്ങില്‍ തലപ്പത്ത് എത്തുന്നത്. ഈ വര്‍ഷം ജനുവരി മുതൽ മാർച്ച് വരെയായിരുന്നു മുഹമ്മദ് സിറാജ് നേരത്തെ റാങ്കിങ്ങില്‍ ഒന്നാമതുണ്ടായിരുന്നത്. 694 റേറ്റിങ് പോയിന്‍റുമായി ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡിനെയാണ് സിറാജ് പിന്തള്ളിയത്.
രണ്ടാം സ്ഥാനത്തേക്ക് താഴ്‌ന്ന ഓസീസ് താരത്തിന് 678 റേറ്റിങ് പോയിന്‍റാണുള്ളത്. 677 റേറ്റിങ് പോയിന്‍റുമായി ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട് തൊട്ടുപിന്നില്‍ മൂന്നാമതുണ്ട്. ഇന്ത്യയുടെ ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് (Kuldeep yadav) മൂന്ന് സ്ഥാനങ്ങള്‍ താഴ്‌ന്ന് ഒമ്പതാം റാങ്കിലേക്ക് ഇറങ്ങി.
ALSO READ: Sri Lanka Captain Dasun Shanaka ഞെട്ടിച്ചത് ഇന്ത്യ, ഞെട്ടിയത് ശ്രീലങ്ക: നായക സ്ഥാനമൊഴിയാൻ ദാസുന്‍ ഷനക
ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ പാക്കിസ്ഥാൻ നായകൻ ബാബർ അസമും (Babar Azam) ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill) രണ്ടാം സ്ഥാനത്തും തുടരുകയാണ്. ഏഷ്യ കപ്പിലെ പ്രകടനത്തിലൂടെ ബാബറുമായി റേറ്റിങ് പോയിന്‍റിലുള്ള വ്യത്യാസം ഗണ്യമായി കുറയ്‌ക്കാന്‍ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 857 റേറ്റിങ്ങാണ് ബാബറിനുള്ളത്. 814 ആണ് ഗില്ലിന്‍റെ റേറ്റിങ് പോയിന്‍റ്.
ALSO READ: Irfan Pathan On R Ashwin Return To India ODI squad 'ഒരു പ്ലാനിങ്ങുമില്ല, ലോകകപ്പില്‍ ഇനിയെല്ലാം വരുന്നത് പോലെ കാണം'; തുറന്നടിച്ച് പഠാന്‍
ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ കളിക്കാനിരിക്കെ ലോകകപ്പിന് മുന്നെ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഗില്ലിന് അവസരമുണ്ട്. വിരാട് കോലി (Virat Kohli) , രോഹിത് ശര്‍മ (Rohit Sharma) എന്നിവരാണ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ വിരാട് കോലി (Virat Kohli ODI Ranking) എട്ടാം റാങ്കിലേക്ക് കയറിയപ്പോള്‍ രോഹിത് (Rohit Sharma ODI Ranking) പത്താം റാങ്കില്‍ തുടരുകയാണ്.
ALSO READ: ODI World Cup official anthem Dil Jashn Bole launched പാട്ട് വന്നു, ഇനി അടിച്ചുതകർക്കാം: ഏകദിന ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തുവിട്ട് ഐസിസി