കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് ഉത്തരവ്. കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വര്‍ഷം മുമ്പ് വിവാഹമോചന കേസ് നല്‍കിയപ്പോള്‍ പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി ലഭിക്കണമെന്നാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ട്.
വ്യക്തിഗത ചിലവുകൾക്കായി 7 ലക്ഷം രൂപയും മകളുടെ പരിപാലനത്തിനായി 3 ലക്ഷം രൂപയും ഉള്‍പ്പെടെയാണിത്. ഈ ഹര്‍ജിയിലാണ് അലിപൂർ കോടതി ജഡ്‌ജി അനിന്ദിത ഗാംഗുലി വിധി പ്രസ്‌താവിച്ചത്. വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച ഹസിന്‍ ജഹാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് സൂചന.