കേരളം

kerala

ETV Bharat / sports

ലോകകപ്പ് പ്രകടനത്തിനുള്ള സ്‌നേഹസമ്മാനം; ഷമിയ്‌ക്ക് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ - India vs South Africa

Mohammed Shami nominated for the Arjuna Award 2023: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്ക് അര്‍ജുന അവാര്‍ഡിന് ശുപാർശ.

Mohammed Shami nominated for the Arjuna Award 2023  Mohammed Shami  Arjuna Award 2023  Cricket World Cup 2023  Mohammed Shami in Cricket World Cup 2023  മുഹമ്മദ് ഷമി അര്‍ജുന അവാര്‍ഡ് ശുപാർശ  അര്‍ജുന അവാര്‍ഡ് 2023  ഏകദിന ലോകകപ്പ് 2023 മുഹമ്മദ് ഷമി  India vs South Africa  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Mohammed Shami nominated for the Arjuna Award 2023

By ETV Bharat Kerala Team

Published : Dec 13, 2023, 7:54 PM IST

Updated : Dec 13, 2023, 9:49 PM IST

ന്യഡല്‍ഹി:ഏകദിന ലോകകപ്പിലെ (Cricket World Cup 2023) അത്ഭുത പ്രകടനത്തിന് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്ക് ബിസിസിഐയുടെ സ്‌നേഹ സമ്മാനം. ഈ വര്‍ഷത്തെ (2023) അര്‍ജുന അവാര്‍ഡിന് ഷമിയുടെ പേര് സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്‌തതായി റിപ്പോര്‍ട്ട്. (Mohammed Shami nominated for the Arjuna Award 2023).

അവാര്‍ഡിനായി നേരത്തെയുള്ള പട്ടികയില്‍ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ ലോകകപ്പില്‍ തിളങ്ങിയതോടെ ഷമിയ്‌ക്ക് പുരസ്‌കാരം നല്‍കുന്നതിനായി ബിസിസിഐ കേന്ദ്ര കായിക മന്ത്രാലയത്തോട് 'പ്രത്യേക അഭ്യർത്ഥന' നടത്തിയതായാണ് വിവരം. കായിക ലോകത്തെ സംഭാവനകൾക്ക് രാജ്യം നല്‍കുന്ന ആദരവാണ് അർജുന അവാർഡ്.

കായികരംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതി കൂടിയാണിത്. അതേസമയം ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന താരമാണ് ഷമി. ഒടുവില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതാണ് 33-കാരന് പ്ലേയിങ് ഇലവനിലേക്ക് വാതില്‍ തുറന്നത്.

പിന്നീട് എതിര്‍ ബാറ്റര്‍മാരുടെ പേടി സ്വപ്‌നമായി താരം മാറുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. ഏഴ്‌ മത്സരങ്ങളില്‍ നിന്നും രണ്ട് അഞ്ച് വിക്കറ്റ് പ്രകടനമടക്കം 24 വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. (Mohammed Shami in Cricket World Cup 2023). 10.70 ശരാശരിയില്‍ 5.26 ഇക്കോണമിയിലായിരുന്നു താരത്തിന്‍റെ പ്രകടനം. കണങ്കാലിനേറ്റ നേരിയ പരിക്കോടെയായിരുന്നു ഷമി കളിച്ചതെന്ന റിപ്പോര്‍ട്ട് പിന്നീട് പുറത്ത് വന്നിരുന്നു.

പരിക്ക് ഭേദമായാല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലൂടെ 33-കാരന്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തും. ഡിസംബര്‍ 26-ന് സെഞ്ചൂറിയനിലാണ് ഇന്ത്യ-പ്രോട്ടീസ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത് (India vs South Africa). അതിനായി ടീമിനൊപ്പം ചേരാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഷമിക്ക് ഫിറ്റ്‌നസ്‌ തെളിയിക്കേണ്ടതുണ്ട്.

കളത്തിലിറങ്ങിയാല്‍ 33-കാരന്‍റെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുക. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ക്കെതിരെ ഇതേവരെ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.

ALSO READ:'താങ്ങാവുന്നതിലും അപ്പുറം', ലോകകപ്പ് ഫൈനല്‍ തോല്‍വിയെ കുറിച്ച് ആദ്യമായി മനസ് തുറന്ന് രോഹിത് ശർമ

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ , കെ എൽ രാഹുൽ , രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി (ഫിറ്റ്നസിന് വിധേയമായി), ജസ്പ്രീത് ബുംറ (വിസി), പ്രസിദ്ധ് കൃഷ്‌ണ. (India Test squad for South Africa test).

ALSO READ:'എല്ലാ ജീവനും തുല്യമാണ്, ആ ഷൂ ധരിക്കില്ല, നിയമം പാലിക്കുന്നു'...നിലപാടില്‍ മാറ്റമില്ല, ഖവാജ പറയുന്നു...

Last Updated : Dec 13, 2023, 9:49 PM IST

ABOUT THE AUTHOR

...view details