കേരളം

kerala

ETV Bharat / sports

'നിങ്ങളെ വിവാഹം കഴിക്കാന്‍ ഞാന്‍ തയാറാണ്...' മുഹമ്മദ് ഷമിയോട് അഭ്യര്‍ഥനയുമായി നടി പായല്‍ ഘോഷ് - മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ഥന

Mohammed Shami Got Marriage Proposal From Payal Ghosh: മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ഥന നടത്തി പായല്‍ ഘോഷ്.

Mohammed Shami  Payal Ghosh  Payal Ghosh Marriage Proposal Mohammed Shami  Mohammed Shami Marriage Proposal  Payal Ghosh Proposed Mohammed Shami  മുഹമ്മദ് ഷമി  പായല്‍ ഘോഷ്  പായല്‍ ഘോഷ് വിവാഹാഭ്യര്‍ഥന  മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ഥന  മുഹമ്മദ് ഷമി പായല്‍ ഘോഷ്
Mohammed Shami Got Marriage Proposal From Payal Ghosh

By ETV Bharat Kerala Team

Published : Nov 10, 2023, 8:22 AM IST

മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന്‍റെ കുന്തമുനയാണ് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami). ആദ്യ മത്സരങ്ങളില്‍ ടീമിന് പുറത്തായിരുന്നു ഷമിയുടെ സ്ഥാനം. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌ത് ടീമിലേക്കുള്ള തന്‍റെ മടങ്ങിവരവ് ഗംഭീരമാക്കാന്‍ ഷമിക്കായിരുന്നു.

ലോകകപ്പില്‍ ഷമി ഇതുവരെ കളിച്ചത് വെറും നാല് മത്സരങ്ങളാണ്. ഈ നാല് കളിയില്‍ നിന്നും 16 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം കണ്ടെത്താനും ഷമിക്ക് സാധിച്ചു. ക്രിക്കറ്റ് ലോകകപ്പില്‍ മുഹമ്മദ് ഷമി മിന്നും പ്രകടനം തുടരുന്നതിനിടെയാണ് നടിയും രാഷ്‌ട്രീയ പ്രവര്‍ത്തകയുമായ പായല്‍ ഘോഷ് താരത്തോട് വിവാഹാഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത് (Payal Ghosh Propose Mohammed Shami).

സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പായല്‍ ഘോഷ് ഷമിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരിക്കുന്നത്. പോസ്റ്റ് വൈറലായെങ്കിലും ഇതില്‍ പ്രതികരണം നടത്താന്‍ ഷമി തയാറായിട്ടില്ല.

1992ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ ഘോഷ് തന്‍റെ കോളജ് വിദ്യാഭ്യാസത്തിന് ശേഷമാണ് സിനിമ മോഹവുമായി മുംബൈയിലേക്ക് എത്തിയത്. ചന്ദ്രശേഖർ യെലേറ്റി സംവിധാനം ചെയ്‌ത 'പ്രയാണം' (Prayanam) എന്ന തെലുഗു ചിത്രത്തിലൂടെയാണ് പായല്‍ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. വർഷധാരേ (Varshadhare), ഊസരവെല്ലി (Oosaravelli), മിസ്റ്റർ റാസ്‌കൽ (Mr. Rascal), പട്ടേൽ കി പഞ്ചാബി ഷാദി (Patel Ki Punjabi Shaadi) തുടങ്ങിയ സിനിമകളിലും പായല്‍ ഘോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാംദാസ് അത്താവാലെയുടെ (Ramdas Athawale) രാഷ്‌ട്രീയ പാര്‍ട്ടിയായ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (Republic Party Of India (A)) 2020ല്‍ ആണ് പായല്‍ അംഗമാകുന്നത്. നിലവില്‍, പാര്‍ട്ടിയുടെ വനിത വിഭാഗം വൈസ് പ്രസിഡന്‍റ് കൂടിയാണ് പായല്‍ ഘോഷ്.

അതേസമയം, തന്‍റെ ആദ്യ ഭാര്യയായ ഹസിന്‍ ജഹാനുമായി (Hasin Jahan) നിലവില്‍ അകന്നുകഴിയുകയാണ് മുഹമ്മദ് ഷമി (Mohammed Shami Wife). 2014ല്‍ വിവാഹിതനായ ഷമിക്ക് എട്ട് വയസുള്ള കുട്ടിയുമുണ്ട്. ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള നിരവധി ആരോപണങ്ങളുമായി ഹസിന്‍ രംഗത്തെത്തിയിരുന്നെങ്കിലും ഇവ തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Also Read :'കുറച്ചെങ്കിലും ഉളുപ്പ് വേണം, ഇത് കണ്ടം കളിയല്ല, ഐസിസി ടൂര്‍ണമെന്‍റാണ്' ; പാക് മുന്‍ താരത്തെ നിര്‍ത്തിപ്പൊരിച്ച് മുഹമ്മദ് ഷമി

ABOUT THE AUTHOR

...view details