കേരളം

kerala

ETV Bharat / sports

400 വിക്കറ്റ് ക്ലബ്ബില്‍ മുഹമ്മദ് ഷമിയും; നേട്ടത്തിലെത്തുന്ന ഒന്‍പതാമത്തെ ഇന്ത്യക്കാരന്‍

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ഷമി ഈ നേട്ടത്തിലെത്തിയത്.

mohammed shami  mohammed shami 400 wickets  mohammed shami in 400 wicket club  border gavaskar  india vs australia  മുഹമ്മദ് ഷാമി  400 വിക്കറ്റ് ക്ലബ്ബില്‍ മുഹമ്മദ് ഷാമി  അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ്  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇന്ത്യ ഓസ്‌ട്രേലിയ
mohammed shami

By

Published : Feb 9, 2023, 4:48 PM IST

നാഗ്‌പൂര്‍:രാജ്യാന്തര ക്രിക്കറ്റില്‍ 400 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരത്തിന്‍റെ നേട്ടം. വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസീസ് ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണറുടെ സ്റ്റമ്പ് തെറിപ്പിച്ചാണ് ഷമി ഈ നേട്ടം ആഘോഷിച്ചത്.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഒന്‍പതാമത്തെ മാത്രം ഇന്ത്യന്‍ താരമായും ഇതോടെ ഷമി മാറി. ഇന്ത്യന്‍ താരങ്ങളായ കപില്‍ ദേവ്, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, ഇഷാന്ത് ശര്‍മ എന്നിവരും നേരത്തെ 400 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചിട്ടുണ്ട്. ലോകത്ത് ഇതുവരെ ആകെ 56 താരങ്ങളാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ 61 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷമി 217 വിക്കറ്റാണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 87 കളിയില്‍ നിന്ന് 159 വിക്കറ്റും 23 ടി20 മത്സരങ്ങളിലായി 24 വിക്കറ്റും ഷമി പിഴുതിട്ടുണ്ട്.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തിലായിരുന്നു മുഹമ്മദ് ഷമി വാര്‍ണറെ തിരികെ പവലിയനിലേക്ക് മടക്കിയത്. മൂന്നാം ഓവറിലായിരുന്നു വാര്‍ണര്‍ പുറത്തായത്. 5 പന്ത് നേരിട്ട ഓസീസ് ഇടം കയ്യന്‍ ഓപ്പണര്‍ക്ക് ഒരു റണ്‍സ് മാത്രം എടുക്കാനായിരുന്നു സാധിച്ചത്.

അതേസമയം, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യമത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ മൂന്നോവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരെ ഓസീസിന് നഷ്‌ടമായി. വാര്‍ണറിനെ ഷമി പുറത്താക്കിയപ്പോള്‍ ഉസ്‌മാന്‍ ഖവാജയെ (1) മുഹമ്മദ് സിറാജ് മടക്കി.

തുടര്‍ന്ന് ക്രീസിലൊരുമിച്ച മാര്‍നസ് ലബുഷെയ്‌നും (49) സ്റ്റീവ്‌ സ്മിത്തുമാണ് (37) ടീം സ്‌കോര്‍ ഉയര്‍ത്തിയത്. സ്‌കോര്‍ 84ല്‍ നില്‍ക്കെ ലബുഷെയ്‌നെ മടക്കി ജഡേജ സന്ദര്‍ശകരുടെ നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചു. സ്മിത്തിന്‍റെ വിക്കറ്റും ജഡേജയാണ് സ്വന്തമാക്കിയത്.

അതേസമയം ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ 144-5 എന്ന നിലയിലാണ് കങ്കാരുപ്പട. 22 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും 21 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുമാണ് ക്രീസില്‍. ഇന്ത്യക്കായി ജഡേജ മൂന്നും ഷമി സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമാണ് ഇതുവരെ നേടിയത്.

ഇന്ത്യന്‍ ടീം: രോഹിത് ശർമ(ക്യാപ്‌റ്റന്‍), കെ എൽ രാഹുൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രീകർ ഭരത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്‌സര്‍ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയന്‍ ടീം: ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോമ്പ്, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ്(ക്യാപ്‌റ്റന്‍), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോളണ്ട്.

ABOUT THE AUTHOR

...view details