ലാഹോര്‍ : ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ ചീഫ് സെലക്‌ടര്‍ മുഹമ്മദ് വസീമിനെതിരെ രൂക്ഷ വിമര്‍ശനം. മുന്‍ താരം മുഹമ്മദ് ആമിറാണ് ചീഫ് സെലക്‌ടര്‍ക്കെതിരെ രംഗത്തുവന്നത്. 'ചീഫ് സെലക്‌ടറുടെ ചീപ്പ് സെലക്ഷന്‍' എന്നാണ് താരം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ടൂര്‍ണമെന്‍റിനായി ടീം പ്രഖ്യാപിക്കാനുള്ള അവസാന തീയതിയായ വ്യാഴാഴ്‌ചയാണ് ബാബര്‍ അസമിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ സ്ക്വാഡിനെ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. അഞ്ച് പേസര്‍മാരാണ് ടീമില്‍ ഇടം പിടിച്ചത്.
പരിക്കേറ്റ് പുറത്തായ ഷാഹീന്‍ ഷാ അഫ്രീദി തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് വസിം, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ടീമിന്‍റെ ഭാഗമായി. ഏഷ്യ കപ്പില്‍ മങ്ങിയ ബാറ്റര്‍ ഫഖര്‍ സമാന്‍ ആദ്യ പതിനഞ്ചില്‍ നിന്നും പുറത്തായി. സ്റ്റാൻഡ് ബൈയായാണ് ഫഖറിനെ ഉള്‍പ്പെടുത്തിയത്.
ഫഖറിന് പകരം 32കാരനായ ഷാന്‍ മസൂദ് ടീമിലെത്തി. 117 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാനായി ഇതേവരെ ഫോര്‍മാറ്റില്‍ ഒരു മത്സരത്തിന് പോലും താരം ഇറങ്ങിയിട്ടില്ല. മറ്റൊരു വെറ്റന്‍ താരം ഷൊയ്‌ബ് മാലിക്കിനെ പരിഗണിച്ചില്ല.