കറാച്ചി: ഇന്ത്യൻ നായകൻ വിരാട് കോലിയെ ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്റർ എന്ന് വിശേഷിപ്പിച്ച് മുൻ പാക് ബോളർ മുഹമ്മദ് ആമിർ. കോലിക്കെറിയെ പന്തെറിയാൻ ബുദ്ധിമുട്ട് തോന്നിയിട്ടില്ലെങ്കിലും കോലി തന്നെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റർ എന്നും ആമിർ അഭിപ്രായപ്പെട്ടു.
Mohammad Amir: 'എന്‍റെ അഭിപ്രായത്തിൽ ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോലിയാണ്. അദ്ദേഹത്തിനെതിരെ പന്തെറിയാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ലെങ്കിലും കോലി തന്നെയാണ് ഇക്കാലത്തെ ഏറ്റവും മികച്ച ബാറ്റർ. എന്നാൽ എനിക്ക് വ്യക്തിപരമായി സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനാണ് ഏറെ ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത്', ആമിർ പറഞ്ഞു.
'2009ൽ കളിക്കുമ്പോ തോന്നിയത് ഷെയിൻ വാട്‌സൺ ആണ് പന്തെറിയാൻ ഏറെ ബുദ്ധിമുട്ടുള്ള ബാറ്റർ എന്നാണ്. പക്ഷേ, ഇപ്പോൾ സ്മിത്താണ്. കാരണം, സ്മിത്ത് എങ്ങനെ ബാറ്റ് ചെയ്യുന്നു എന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഓഫ് സ്റ്റംപിനു പുറത്ത് പന്തെറിഞ്ഞാൽ അദ്ദേഹം ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യും. കാലിൽ പന്തെറിഞ്ഞാൽ കവറിലേക്ക് ഡ്രൈവ് ചെയ്യും. സ്മിത്ത് ബാറ്റ് ചെയ്യുന്നത് മനസിലാക്കാൻ ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്', ആമിർ കൂട്ടിച്ചേർത്തു.
ALSO READ:താറുമാറാക്കി ഒമിക്രോണ്‍: ദക്ഷിണാഫ്രിക്ക- നെതർലൻഡ് പര്യടനം ഉപേക്ഷിച്ചേക്കും: Omicron Covid variant
പാകിസ്ഥാനായി 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 50 ടി20യില്‍ നിന്ന് 59 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഡിസംബറിൽ 29കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.