ദുബായ്: ഐസിസി വനിതാ ഏകദിന താരങ്ങളുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകനത്തിന് പിന്നാലെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് 38കാരിയായ മിതാലി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. 762 റേറ്റിങ് പോയിന്‍റാണ് താരത്തിനുള്ളത്.
ഒന്നാം സ്ഥാനത്ത് എട്ടാം തവണ
2018 ഫെബ്രുവരിയിലായിരുന്നു അവസാനമായി താരം ഒന്നാമതെത്തിത്. അതേസമയം 22 വര്‍ഷമായി തുടരുന്ന കരിയറില്‍ ഇത് എട്ടാം തവണയാണ് താരം റാങ്കിങ് പട്ടികയുടെ തലപ്പത്തെത്തുന്നത്. 2005ലാണ് മിതാലി ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്.
also read: വിലയില്ലാതെ കുട്ടീന്യോ, വില കൂടി റെനറ്റോ സാഞ്ചസ് : കോപ്പയും യൂറോയും കഴിഞ്ഞാല്‍ താരകച്ചവടം
758 പോയിന്‍റോടെ ദക്ഷിണാഫ്രിക്കയുടെ ലിസെല്ലേ ലീയാണ് രണ്ടാം സ്ഥാനത്ത്. 756 പോയിന്‍റുമായി ഒസീസിന്‍റെ അലിസ്സ ഹീലിയാണ് മൂന്നാം സ്ഥാനത്ത്. 701 പോയിന്‍റുമായി ഒന്‍പതാം സ്ഥാനുള്ള സ്മൃതി മന്ദാനയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം.അതേസമയം ഇംഗ്ലണ്ടിനെതിരായപരമ്പരയ്ക്ക് മുന്നെ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു മിതാലി.
മിന്നിത്തിളങ്ങി മിതാലി
മൂന്ന് മത്സര പരമ്പരയില്‍ 206 റണ്‍സാണ് താരം കണ്ടെത്തിയത്. ആദ്യ ഏകദിനത്തില്‍ 72 റണ്‍സാണ് താരം കണ്ടെത്തിയത്. രണ്ടാം ഏകദിനത്തില്‍ 59 റണ്‍സും മൂന്നാം മത്സരത്തില്‍ പുറത്താകാതെ 75 റണ്‍സെമെടുത്തു. മൂന്നാം ഏകദിനത്തില്‍ വുമണ്‍ ഓഫ് ദ മാച്ച് പുരസ്ക്കാരവും മിതാലി സ്വന്തമാക്കിയിരുന്നു.