ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്‌റ്റനായിരുന്നു. 23 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറാണ് 39കാരിയായ മിതാലി അവസാനിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു - മിതാലി രാജ്
23 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറാണ് 39കാരിയായ മിതാലി അവസാനിപ്പിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
'എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്‌തു. 1999ൽ 16 വയസുള്ളപ്പോൾ ഇന്ത്യക്കായി കളിച്ചു തുടങ്ങിയ താരം രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിത ക്രിക്കറ്ററാണ്.
12 ടെസ്റ്റുകളിലും, 232 ഏകദിനങ്ങളിലും, 89 ടി20കളിലും രാജ്യത്തെ പ്രതിനിധീകരിച്ച മിതാലി രണ്ട് തവണ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ട്.