സിഡ്‌നി :ക്രിക്കറ്റ് കരിയറിൽ 20000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ മിതാലി രാജ്. ഓസ്‌ട്രേലിയക്കെതിരെ ചൊവ്വാഴ്‌ച നടന്ന ഏകദിന മത്സരത്തിൽ അർധ സെഞ്ച്വറി നേടിയാണ് മിതാലി 20,000 റൺസ് നേട്ടം കൈവരിച്ചത്. വനിത ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും മിതാലി ഇതോടെ സ്വന്തം പേരിലാക്കി.
തുടർച്ചയായ അഞ്ചാമത്തെയും 59ആമത്തെയും അർധശതകമാണ് മിതാലി ഓസിസിനെതിരെ നേടിയത്. 63 റണ്‍സ് നേടി താരം പുറത്തായി. എന്നാൽ മത്സരത്തിൽ ഓസ്ട്രേലിയ അനായാസ വിജയം സ്വന്തമാക്കി. ഏകദിനത്തിൽ ഓസ്ട്രേലിയയുടെ തുടർച്ചയായ 25-ാം വിജയമാണിത്.