ദുബായ് : ഐസിസിയുടെ വനിത ഏകദിന റാങ്കിങ്ങില്‍ നേട്ടം കൊയ്‌ത് ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലി രാജും, സീനിയർ പേസർ ജുലൻ ഗോസ്വാമിയും. ബാറ്റർമാരുടെ പട്ടികയിൽ മിതാലി രാജ് രണ്ട് സ്ഥാനങ്ങൾ ഉയർത്തി ആറാം സ്ഥാനത്തേക്കെത്തിയപ്പോൾ ബോളർമാരുടെ പട്ടികയിൽ ജുലൻ ഗോസ്വാമിയും രണ്ട് സ്ഥാനങ്ങൾ ഉയർത്തി അഞ്ചാം സ്ഥാനത്തേക്കെത്തി.
ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ തോൽവിയോടെ പുറത്തായെങ്കിലും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതാണ് മിതാലിക്ക് തുണയായത്. ഓസ്‌ട്രേലിയയുടെ റേച്ചൽ ഹെയ്‌ൻസ്, ഇംഗ്ലണ്ടിന്‍റെ ടാമി ബ്യൂമോണ്ട് എന്നിവരെയാണ് താരം മറികടന്നത്. ബാറ്റർമാരിൽ 10-ാം സ്ഥാനത്തുള്ള സ്‌മൃതി മന്ദാനയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.