ബേ ഓവല്‍ :ഐസിസി വനിത ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ കളത്തിലിറങ്ങിയ ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലി രാജിനെത്തേടി മറ്റൊരു റെക്കോഡ് കൂടി. സച്ചിൻ ടെൻഡുൽക്കറിനും പാകിസ്ഥാൻ ഇതിഹാസം ജാവേദ് മിയാൻദാദിനും ശേഷം ആറ് ലോകകപ്പുകളിൽ കളിക്കുന്ന മൂന്നാമത്തെ താരവും ആദ്യ വനിത താരവും എന്ന വിശേഷ നേട്ടമാണ് മിതാലിയെത്തേടിയെത്തിയത്.
ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരം ഡെബ്ബി ഹോക്ക്ലി, ഇംഗ്ലണ്ടിന്‍റെ ഷാർലറ്റ് എഡ്വേർഡ് എന്നിവരെയാണ് ഇതോടെ മിതാലി പിൻതള്ളിയത്. ഇതിന് മുൻപ് 2005, 2009, 2013, 2017 വർഷങ്ങളിലാണ് മിതാലി ഇന്ത്യൻ ലോകകപ്പ് ടീമിൻ ഇടം നേടിയിട്ടുള്ളത്. ഇന്ത്യൻ ഫാസ്റ്റ് ബോളർ ജുലൻ ഗോസ്വാമി അഞ്ച് ലോകകപ്പുകളോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്.