സിഡ്‌നി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian premier league) ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള താരമായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഐപിഎല്‍ 2024- സീസണിന് മുന്നോടിയായി ദുബായില്‍ നടന്ന മിനി താര ലേലത്തില്‍ 24.75 കോടി രൂപയാണ് സ്റ്റാര്‍ക്ക് നേടിയത്. (Mitchell Starc becomes the most expensive player in IPL history). രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന 33-കാരനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ കനത്ത പോര് തന്നെ നടന്നിരുന്നു.
എന്നാല്‍ അന്തിമ ചിരി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നിന്നു. (Mitchell Starc IPL 2024 auction Kolkata Knight Riders). ഇപ്പോഴിതാ കമ്മിന്‍സിന്‍റെ ആദ്യ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇതു സംബന്ധിച്ച് കൊല്‍ക്കത്ത തങ്ങളുടെ എക്‌സ് ആക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ വാക്കുകള്‍ ഇങ്ങിനെ....
" ഹേയ്.. കെകെആര്‍ ഫാന്‍സ്, ഈ വര്‍ഷത്തെ ഐപിഎല്ലിനായി ടീമിനൊപ്പം ചേരുന്നതില്‍ ഞാന്‍ ഏറെ ആവേശത്തിലാണ്. നമ്മുടെ തട്ടകമായ ഈഡൻ ഗാർഡൻസില്‍ എത്തി ആരാധകരുടെ ആവേശവും അവിടുത്തെ അന്തരീക്ഷവും നേരിട്ടുകാണാൻ എനിക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ല. നിങ്ങളെ കാണാനായാണ് ഞാന്‍ കാത്തിരിക്കുന്നത്" -എക്സിൽ വീഡിയോയിൽ സ്റ്റാർക് പറഞ്ഞു.
ലേലത്തില്‍ റെക്കോഡ് തുക ലഭിച്ചത് ഞെട്ടിച്ചതായി ജിയോ സിനിമയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാര്‍ക്ക് പറഞ്ഞിരുന്നു. "ശരിക്കും ഞെട്ടിച്ചു കളയുന്നതായിരുന്നുവിത്. പക്ഷേ, എന്‍റെ ഭാര്യ അലീസ ഹീലി നിലവില്‍ ഇന്ത്യയിലാണുള്ളത്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയയില്‍ എനിക്ക് ലഭിക്കും മുമ്പ് തന്നെ എല്ലാ വിവരങ്ങളും അവള്‍ക്ക് കിട്ടിയിരുന്നു.