മുംബൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ടോപ് ഓര്‍ഡറില്‍ നിരന്തരം പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് മിച്ചല്‍ മാര്‍ഷ് (Mitchell Marsh). ഇതോടെ ഏകദിന ലോകകപ്പില്‍ മറ്റ് താരങ്ങള്‍ക്കായി ടീമിന്‍റെ ടോപ് ഓര്‍ഡറിലെ തന്‍റെ സ്ഥാനം തന്നെ ത്യജിക്കേണ്ടിവരുമെന്ന് അല്‍പം നാളുകള്‍ക്ക് മുമ്പെ മാര്‍ഷ് തന്നെ കരുതിയിരുന്നിരിക്കണം. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ് (Mitchell Marsh is set to return to the top of the order for Australia at the Cricket World Cup 2023).
പരമ്പരയില്‍ അവസരം ലഭിച്ചപ്പോള്‍ ഓപ്പണറായാണ് 31-കാരന്‍ ഓള്‍റൗണ്ടര്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ട്രാവിസ് ഹെഡ് (Travis Head) പരിക്കിന്‍റെ പിടിയിലായതും മൂന്നാം നമ്പറിലേക്ക് സ്റ്റീവ് സ്‌മിത്ത് (Steve Smith ) തിരിച്ചെത്തിയതുമാണ് മാര്‍ഷിനെ ബാറ്റിങ് ഓര്‍ഡറില്‍ തലപ്പത്ത് എത്തിച്ചത്. ഇന്ത്യയ്‌ക്ക് എതിരായ മൂന്നാം ഏകദിത്തില്‍ 84 പന്തുകളില്‍ 96 റണ്‍സായിരുന്നു മിച്ചല്‍ മാര്‍ഷ് അടിച്ച് കൂട്ടിയത്. വാര്‍ണറും അര്‍ധ സെഞ്ചുറി നേടിയതോടെ മിന്നും തുടക്കമായിരുന്നു മത്സരത്തില്‍ ടീമിന് ലഭിച്ചത്.
ALSO READ: Netherlands Cricketer Teja Nidamanuru : 'ആന്ധ്രയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക്..'; ലോകകപ്പിലേക്ക് തേജ നിടമാനൂരിന്‍റെ യാത്ര ഇങ്ങനെ...
കഴിഞ്ഞ മാര്‍ച്ചില്‍ ഓസീസ് ഇന്ത്യയില്‍ പരമ്പര തൂക്കി മടങ്ങുമ്പോള്‍ ഹെഡിനൊപ്പം ഓപ്പണിങ്ങില്‍ മിന്നും പ്രകടനമായിരുന്നു മാര്‍ഷ് നടത്തിയത്. ഇതോടെ ലോകകപ്പിലും ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണര്‍ (David Warner) -മിച്ചല്‍ മാര്‍ഷ് ജോഡി എത്തിയേക്കുമെന്ന സൂചനയാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) നല്‍കുന്നത്. ലോകകപ്പ് ഓപ്പണറില്‍ ആരാവും ഓപ്പണറായെത്തുകയെന്ന ചോദ്യത്തിന് ആദ്യ മത്സരങ്ങളില്‍ കളിക്കാന്‍ ട്രാവിസ് ഹെഡിന് കഴിയില്ലെന്നായിരുന്നു കമ്മിന്‍സിന്‍റെ വാക്കുകള്‍.
ALSO READ: Cricket World Cup 2023 Netherlands Team ടോട്ടല്‍ ഫുട്‌ബോളിന്‍റെ മണ്ണില്‍ നിന്ന് ടോട്ടല്‍ ക്രിക്കറ്റ് കളിക്കാനെത്തുന്ന ഓറഞ്ച് പട
വാര്‍ണര്‍-മാര്‍ഷ് കോമ്പിനേഷന്‍ മികച്ചതാണെന്നും ഓസീസ് നായകന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരിക്കിന്‍റെ പിടിയിലായിരുന്ന ഓസീസ് ടീമിന്‍റെ ടി20 പരമ്പര നേട്ടത്തിനും ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയത്തിനും മാര്‍ഷ് നല്‍കിയ സംഭാവനകള്‍ കൂടി കമ്മിന്‍സിന്‍റെ വാക്കുകള്‍ക്ക് പിന്നിലുണ്ട്. ഇന്ത്യയ്‌ക്കെതിരെ മികവ് അവര്‍ത്തിക്കുക കൂടി ചെയ്‌തതോടെ ഓസീസിന്‍റെ ടോപ് ഓര്‍ഡറിലേക്ക് മിച്ചല്‍ മാര്‍ഷ് ഏറെക്കുറെ സ്ഥാനമുറപ്പിച്ചുവെന്ന് വേണം വിലയിരുത്താന്‍. ഇനി വാർണറുമായി മികച്ച കൂട്ടുകെട്ട് ആവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അഞ്ച് തവണ ചാമ്പ്യൻമാരായിട്ടുള്ള ഓസീസ് ടീമിന് വമ്പന്‍ തുടക്കമായിരിക്കും അതു നല്‍കുകയെന്നുമാണ് പൊതുവെ സംസാരം.
ALSO READ: Cricket World Cup 2023 New Zealand Team: ഇനിയും കാത്തിരിക്കാനാകില്ല, ഇത്തവണ കിവീസിന്‍റെ വരവ് കിരീടവുമായി മടങ്ങാൻ തന്നെ