കൊല്‍ക്കത്ത :കിരീട പ്രതീക്ഷയുമായി ഇന്ത്യയിലേക്ക് ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) കളിക്കാനെത്തിയ പാകിസ്ഥാന്‍ പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. ലോകകപ്പില്‍ കളിച്ച് ഒന്‍പത് മത്സരങ്ങളില്‍ നാല് ജയം മാത്രമാണ് ബാബര്‍ അസത്തിനും സംഘത്തിനും നേടാന്‍ സാധിച്ചതും. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് മുന്നിലാണ് പാകിസ്ഥാന് മുട്ടുമടക്കേണ്ടി വന്നത്.
ലോകകപ്പ് സെമിയില്‍ പോലും കടക്കാതെ പുറത്തായതോടെ പാക് നായകന്‍ ബാബര്‍ അസമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്ഥാന്‍റെ പ്രധാന ബറ്റര്‍ കൂടിയായ ബാബര്‍ ക്യാപ്‌റ്റന്‍ സ്ഥാനമൊഴിയണമെന്നും പലരും വാദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് താരത്തിന് പിന്തുണയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡയറക്‌ടര്‍ മിക്കി ആര്‍തര്‍ രംഗത്തെത്തിയത് (Mickey Arthur backs Babar Azam).
ആദ്യ മത്സരങ്ങള്‍ ജയിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്‍ ലോകകപ്പ് യാത്ര തുടങ്ങി വച്ചത്. എന്നാല്‍, പിന്നീട് തുടര്‍തോല്‍വികള്‍ വഴങ്ങേണ്ടി വന്നതോടെ ടീം പോയിന്‍റ് പട്ടികയിലും പിന്നിലേക്ക് വീണു. ഈ സാഹചര്യത്തിലാണ് നിരവധി മുന്‍ താരങ്ങള്‍ ബാബറിന്‍റെ ക്യാപ്‌റ്റന്‍സിയെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയത്.
'മികച്ച രീതിയില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തിയിരുന്ന സ്ക്വാഡാണ് ഞങ്ങളുടേത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ ബാബറിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. എപ്പോഴും എനിക്കൊപ്പം തന്നെ നിന്നിരുന്ന ഒരാളാണ് അവന്‍.