കൊളംബോ:ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങളിൽ മിഷോങ് ചുഴലിക്കാറ്റും (Cyclone Michaung) കനത്ത മഴയും ദുരന്തം വിതയ്‌ക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ ജനങ്ങളോട് സുരക്ഷിതമായിരിക്കാന്‍ ആഹ്വാനം ചെയ്‌തിരിക്കുകയാണ് ശ്രീലങ്കന്‍ പേസറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) താരവുമായ മതീഷ പതിരണ. (Matheesha Pathirana react to Cyclone Michaung) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് 20-കാരന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്.
"എന്‍റെ ചെന്നൈ, സുരക്ഷിതരായിരിക്കൂ... ഒരു പക്ഷെ, കൊടുങ്കാറ്റ് ഇനിയും തീവ്രത പ്രാപിച്ചേക്കാം. എന്നാല്‍ പ്രതിരോധിക്കാനുള്ള നമ്മുടെ ശേഷി അതിലും ശക്തമാണ്. നല്ല ദിവസങ്ങൾ അടുത്ത് തന്നെയുണ്ട്. വീടിനുള്ളിൽ തന്നെ തുടരുക, പരസ്പരം ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്യുക" മതീഷ പതിരണ എക്‌സില്‍ എഴുതി.
ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരും ജനങ്ങളോട് സുരക്ഷിതാരായിരിക്കാന്‍ ആവശ്യപ്പെട്ട് എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്. "ചെന്നൈക്കാരേ, ദയവായി നിങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുകയും വീടിനുള്ളിൽ തന്നെ തുടരുകയും ചെയ്യുക. ഇത്തരം സമയങ്ങളിൽ ഇക്കാര്യം ഏറെ നിർണായകമാണ്.
സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട്. നമുക്കെല്ലാവർക്കും സഹകരിക്കാം, ഒറ്റക്കെട്ടായി ഇതിനെ മറികടക്കാം" എന്നാണ് ദിനേശ് കാര്‍ത്തിക് എക്‌സില്‍ എഴുതിയിരിക്കുന്നത് (Dinesh Karthik react to Cyclone Michaung).
അതേസമയം ചെന്നൈ നഗരത്തിലെ പ്രധാന പ്രദേശങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വെസ്റ്റ് മാമ്പലം, റോയപ്പേട്ട, കോടമ്പാക്കം, ചിദാദ്രിപേട്ട് എന്നിവിടങ്ങളും പല സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ് (Cyclone Michaung Heavy rain lashes Chennai). ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലും ഞായറാഴ്‌ച വൈകുന്നേരം മുതൽ വ്യാപകമായ മഴ ലഭിക്കുന്നത്.