കേരളം

kerala

ETV Bharat / sports

'ഇത് നിനക്കായി'; കാമുകിക്ക് ബാറ്റുകൊണ്ട് പ്രണയസമ്മാനം നല്‍കി മാര്‍ക്കസ് സ്റ്റോയിനിസ് | വീഡിയോ

നേരിട്ട ആദ്യപന്ത് തന്നെ സിക്‌സിന് പറത്തി അത് ഗ്യാലറിയിലുണ്ടായിരുന്ന കാമുകി സാറ ഷാര്‍ണൂകിനായി സമര്‍പ്പിച്ച് സ്റ്റോയിനിസ്

Marcus Stoinis points towards his girlfriend after hitting six  Marcus Stoinis  Sarah Czarnuch  മനീഷ് പാണ്ഡെ  മാര്‍ക്കസ് സ്റ്റോയിനിസ്  മാര്‍ക്കസ് സ്റ്റോയ്നി‌സ്  mumbai indians vs lucknow super giants  IPL 2022
'ഇത് നിനക്കായി'; കളിക്കളത്തില്‍ കാമുകിക്ക് പ്രണയ സമ്മാനം നല്‍കി മാര്‍ക്കസ് സ്റ്റോയിനിസ്

By

Published : Apr 16, 2022, 9:46 PM IST

മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നുന്ന ജയമാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് നേടിയത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ സെഞ്ചുറിക്കരുത്താണ് ലഖ്‌നൗവിന് തുണയായത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ സിക്‌സാണ്.

നേരിട്ട ആദ്യപന്ത് തന്നെ സിക്‌സിന് പറത്തി അത് ഗ്യാലറിയിലുണ്ടായിരുന്ന കാമുകി സാറ ഷാര്‍ണൂകിനായി (Sarah Czarnuch) താരം സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മനീഷ് പാണ്ഡെയുടെ പുറത്താവലിന് പിന്നാലെ നാലാമനായാണ് ഓസീസ് താരം ബാറ്റ് ചെയ്യാനെത്തിയത്.

ലെഗ് സ്പിന്നര്‍ മുരുഗന്‍ അശ്വിനെയായിരുന്നു സ്റ്റോയിനിസിന് നേരിടാനുണ്ടായിരുന്നത്. ഇന്നിങ്സിലെ ആദ്യ ബോള്‍ താരം പ്രതിരോധിക്കുമായിരുന്നെന്നാണ് ആരാധകര്‍ സ്വാഭാവികമായും കണക്കുകൂട്ടിയത്. എന്നാല്‍ അശ്വിന്‍റെ പന്ത് ലോങ് ഓണിന് മുകളിലൂടെ പറന്ന് ഗാലറിയിലാണ് വിശ്രമിച്ചത്.

104 മീറ്ററായിരുന്നു സിക്‌സിന്‍റെ നീളം. ഇതിന് പിന്നാലെയാണ് ഗ്യാലറിയിലുണ്ടായിരുന്ന സാറയ്‌ക്ക് നേരെ താരം വിരല്‍ ചൂണ്ടിയത്. ഇതോടെ ഗാലറിയിലേക്ക് തിരിഞ്ഞ ക്യാമറക്കണ്ണുകള്‍ സാറയെയും പകര്‍ത്തി.

മത്സരത്തില്‍ 18 റണ്‍സിനാണ് ലഖ്‌നൗ മുംബൈയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സാണെടുത്തത്. മുംബൈയുടെ മറുപടി നിശ്ചിത ഓവറില്‍ ഒമ്പതിന് 181 റണ്‍സില്‍ അവസാനിച്ചു.

also read:ഫ്രിഡ്‌ജിന്‍റെ ഗ്ലാസ് തകര്‍ത്ത് നിതീഷ്‌ റാണയുടെ സിക്‌സര്‍ | വീഡിയോ

നിര്‍ണായകമായ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാനാണ് മുംബൈയുടെ തോല്‍വിക്ക് ആക്കം കൂട്ടിയത്. 27 പന്തില്‍ 37 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗവിനെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ സെഞ്ചുറി പ്രകടനമാണ് മികച്ച സ്‌കോറിലെത്തിച്ചത്. 60 പന്തില്‍ ഒമ്പത് ഫോറുകളുടേയും അഞ്ച് സിക്‌സുകളുടേയും അകമ്പടിയോടെ 103 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു.

ABOUT THE AUTHOR

...view details