കേരളം

kerala

ETV Bharat / sports

ഐസിസി മികച്ച വനിത ടി20 താരം: സ്‌മൃതി മന്ദാന അടക്കം അന്തിമ പട്ടികയില്‍ നാല് പേര്‍ - ഐസിസിയുടെ മികച്ച വനിത ടി20 താരമാവാന്‍ സ്‌മൃതി മന്ദാന

ഇംഗ്ലണ്ട് താരങ്ങളായ ടാമി ബ്യൂമോണ്ട്, നാറ്റ് സ്‌കിവർ, അയർലന്‍റിന്‍റെ ഗാബി ലെവിസ് എന്നിവരാണ് അന്തിമ നാലില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.

Smriti Mandhana  Mandhana nominated for ICC Women's T20 Player of the Year award  ഐസിസിയുടെ മികച്ച വനിത ടി20 താരമാവാന്‍ സ്‌മൃതി മന്ദാന  സ്‌മൃതി മന്ദാനയ്‌ക്ക് ഐസിസി വനിതാ ടി20 പ്ലെയർ ഓഫ് ദി ഇയർ പുരസ്‌ക്കാരത്തിന് നാമനിർദേശം
ഐസിസിയുടെ മികച്ച വനിത ടി20 താരമാവാന്‍ സ്‌മൃതി മന്ദാന; അന്തിമ പട്ടികയില്‍ നാല് പേര്‍

By

Published : Dec 30, 2021, 8:45 PM IST

ദുബായ്‌: ഐസിസി വനിത ടി20 പ്ലെയർ ഓഫ് ദി ഇയർ പുരസ്‌ക്കാരത്തിന് ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാനയ്‌ക്ക് നാമനിർദേശം. ഇംഗ്ലണ്ട് താരങ്ങളായ ടാമി ബ്യൂമോണ്ട്, നാറ്റ് സ്‌കിവർ, അയർലന്‍റിന്‍റെ ഗാബി ലെവിസ് എന്നിവരാണ് അന്തിമ നാലില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.

2021ൽ ഒമ്പത് ടി20 മത്സരങ്ങളിൽ നിന്ന് 31.87 ശരാശരിയിൽ 255 റൺസാണ് മന്ദാന അടിച്ച് കൂട്ടിയിട്ടുള്ളത്. രണ്ട് അർധസെഞ്ചുറികളും താരത്തിന്‍റെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നുണ്ട്.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ ടി20 പരമ്പരകളിലാണ് താരത്തിന്‍റെ പ്രകടനം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെയാണ് സ്‌മൃതി അര്‍ധ സെഞ്ചുറി നേടിയത്.

also read: Year-ender 2021: കൊവിഡിനെ അതിജീവിച്ച വർഷം, കായിക ലോകത്തെ കുതിപ്പും കിതപ്പും

ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന് ഐസിസിയുടെ മികച്ച പുരുഷ ടെസ്റ്റ് താരത്തിനുള്ള നാമനിര്‍ദേശമുണ്ട്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍, ശ്രീലങ്കയുടെ ടെസ്റ്റ് നായകന്‍ ദിമുത് കരുണരത്നെ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.

For All Latest Updates

ABOUT THE AUTHOR

...view details