ദുബൈ:ക്രിക്കറ്റ് ലോകത്ത് ചുവടുറപ്പിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉടമകളായ ലാന്‍സര്‍ ക്യാപ്പിറ്റല്‍. ഇതിന്‍റെ ഭാഗമായി യുഎഇ ടി20 ലീഗിലെ ഒരു ഫ്രാഞ്ചൈസി യുണൈറ്റഡിന്‍റെ സഹ ഉടമയായ അവ്റാം ഗ്ലേസർ സ്വന്തമാക്കി.
ഗ്ലേസറിനെ യുഎഇ ടി20 ലീഗ് ചെയർമാനും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാനുമായ ഖാലിദ് അൽ സറൂണി ലീഗിലേക്ക് സ്വാഗതം ചെയ്തു.
"ദീർഘകാല നിക്ഷേപ കാഴ്ചപ്പാടോടെ സ്പോർട്സില്‍ നിക്ഷേപം നടത്തുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നത് യുഎഇ ടി20 ലീഗിന്‍റെ ബിസിനസ് മോഡലിന്‍റെ ശക്തിയുടെയും അതിന്‍റെ ഓഹരി ഉടമകൾക്കുള്ള മികച്ച സന്ദേശവുമാണ്" സറൂണി പ്രസ്താവനയിൽ പറഞ്ഞു.