കൊല്‍ക്കത്ത:ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് സൗരവ് ഗാംഗുലിയെ തുടരാന്‍ അനുവദിക്കാതിരുന്ന നടപടിയില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന് ബോര്‍ഡില്‍ തുടരാന്‍ സാധിക്കുമെങ്കില്‍ പിന്നെന്താണ് സൗരവിന് അത് കഴിയാത്തതെന്ന് മമത ചോദിച്ചു. കൊല്‍ക്കത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
'എന്താണ് അദ്ദേഹം ചെയ്‌ത തെറ്റ്, അമിത് ഷായുടെ മകൻ ബോർഡിൽ ഉണ്ടാകുമെങ്കിൽ എന്തുകൊണ്ട് സൗരവ് പാടില്ല? ഞാൻ ആരെയും വിമർശിക്കുന്നില്ല. നന്നായി പ്രവർത്തിക്കുന്ന ഒരാളെ അംഗീകരിക്കും. മോശമായി ചെയ്യുന്ന ഒരാൾ പ്രശംസിക്കപ്പെടില്ല', മമത ബാനര്‍ജി പറഞ്ഞു.