മുംബൈ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്‌ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരവും കോച്ചുമായ മദൻ ലാൽ. ടീം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും രാജ്യത്തിനായി കളിക്കുന്നതിലുള്ള തീവ്രതയും അഭിനിവേശവും ഈ ടീമിനില്ലെന്നും മദന്‍ ലാല്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മദന്‍ ലാലിന്‍റെ പ്രതികരണം.
"ഈ ടീം ഇന്ത്യന്‍ ടീമായി തോന്നുന്നില്ല. രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആ ആവേശം അവരില്‍ കാണുന്നില്ല. ഒന്നുകിൽ അവരുടെ ശരീരം വളരെ തളർന്നിരിക്കുന്നു. അല്ലെങ്കിൽ യാന്ത്രികമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഗുരുതരമായ ആശങ്കയാണ്", മദന്‍ ലാല്‍ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ രണ്ടാം എകദിനത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉയര്‍ത്തിക്കാട്ടിയിരുന്നു. പൂര്‍ണമായും ഫിറ്റല്ലാത്ത കളിക്കാര്‍ക്ക് ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനാവില്ലെന്നായിരുന്നു രോഹിത് പറഞ്ഞത്. ഇക്കാര്യത്തിലും 1983ലെ ലോകകപ്പ് വിന്നിങ് ടീമിന്‍റെ ഭാഗമായ മദന്‍ ലാല്‍ പ്രതികരിച്ചു.
ഫിറ്റല്ലാത്ത താരങ്ങളെ എന്തിനാണ് ടീമിലെടുക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. "ഇത് വളരെ സങ്കടകരമായ കാര്യമാണ്, ക്യാപ്റ്റൻ ഇത് പറയുന്നുണ്ടെങ്കിൽ എവിടെയോ എന്തോ കുഴപ്പമുണ്ട്. ആരാണ് ഇതിന് ഉത്തരവാദി, പരിശീലകർ ഇതിന് ഉത്തരവാദികളാണോ?.
എന്തിനാണ് ഫിറ്റല്ലാത്ത കളിക്കാരെ ടീമിലെടുക്കുന്നത്. നിങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളാണ് കളിക്കുന്നത്. അതിന്‍റെ ഫലമാണ് ഇപ്പോള്‍ മുന്നിലുള്ളത്", മദന്‍ ലാല്‍ പറഞ്ഞു.
ഐപിഎല്ലിനേക്കാള്‍ പ്രധാനം രാജ്യത്തിനായി കളിക്കുന്നതാണെന്നും മദന്‍ ലാല്‍ ഓര്‍മിപ്പിച്ചു. "കളിക്കാര്‍ക്ക് വിശ്രമം വേണമെങ്കിൽ ഐപിഎൽ മത്സരങ്ങളിൽ വിശ്രമിക്കാം. നിങ്ങളുടെ രാജ്യമാണ് ആദ്യം വരുന്നത്. നിങ്ങൾ ഐസിസി ട്രോഫികൾ നേടിയില്ലെങ്കിൽ രാജ്യത്തിന്‍റെ ക്രിക്കറ്റ് അസ്‌തമിക്കും", മദന്‍ ലാല്‍ വ്യക്തമാക്കി.