കേരളം

kerala

ETV Bharat / sports

ലോര്‍ഡ്‌സ് ടെസ്റ്റ്: ഇംഗ്ലീഷ് പേസാക്രമണത്തില്‍ കാലിടറി കിവികള്‍; ഒന്നാം ഇന്നിങ്സില്‍ 132 റണ്‍സിന് പുറത്ത് - ന്യൂസിലന്‍ഡ്

അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സിന്‍റേയും ജിമ്മി ആന്‍ഡേഴ്‌സണിന്‍റെയും നാല് വിക്കറ്റ് പ്രകടനമാണ് കിവികളെ തകര്‍ത്തത്.

England vs New Zealand first Test score updates  England vs New Zealand  Lord s Test score updates  Matthew Potts  James Anderson  മാറ്റി പോട്ട്‌സ്  ജിമ്മി ആന്‍ഡേഴ്‌സണ്‍  ഇംഗ്ലണ്ട്  ന്യൂസിലന്‍ഡ്  ലോര്‍ഡ്‌സ് ടെസ്റ്റ്
ലോര്‍ഡ്‌സ് ടെസ്റ്റ്: ഇംഗ്ലീഷ് പേസാക്രമണത്തില്‍ കാലിടറി കിവികള്‍; ഒന്നാം ഇന്നിങ്സില്‍ 132 റണ്‍സിന് പുറത്ത്

By

Published : Jun 2, 2022, 9:29 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് 132 റണ്‍സില്‍ പുറത്ത്. ഇംഗ്ലീഷ് പേസാക്രമണത്തിന് മുന്നില്‍ കീഴടങ്ങിയ കിവികള്‍ 40 ഓവറിലാണ് തിരിച്ച് കയറിയത്. അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സിന്‍റേയും ജിമ്മി ആന്‍ഡേഴ്‌സണിന്‍റെയും നാല് വിക്കറ്റ് പ്രകടനമാണ് കിവികളെ തകര്‍ത്തത്.

50 പന്തില്‍ പുറത്താകാതെ 42* റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് കിവീസിന്‍റെ ടോപ് സ്‌കോറര്‍. ടിം സൗത്തി (23 പന്തില്‍ 26), ഡാരില്‍ മിച്ചല്‍ (35 പന്തില്‍ 13), ടോം ബ്ലണ്ടൽ (39 പന്തില്‍ 14) എന്നീ താരങ്ങളാണ് കണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.

ടോം ലാഥം (17 പന്തില്‍ 1), വില്‍ യങ് (2 പന്തില്‍ 1), ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ (22 പന്തില്‍ 2), ഡെവൺ കോൺവേ (7 പന്തില്‍ 3), കെയ്‌ല്‍ ജാമിസണ്‍ (11 പന്തില്‍ 6), അജാസ് പട്ടേല്‍ (18 പന്തില്‍ 7), ട്രെന്‍റ് ബോള്‍ട്ട് (16 പന്തില്‍ 14) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

also read: 'ഡ്രസിങ് റൂമില്‍ ഇരിക്കാനല്ല, കളിക്കാനാണ് വന്നത്': വംശീയ അധിക്ഷേപത്തെ കുറിച്ച് രഹാനെ

ജിമ്മി ആന്‍ഡേഴ്‌സണ്‍ 16 ഓവറില്‍ 66 റണ്‍സ് വഴങ്ങിയും മാറ്റി പോട്ട്‌സ് 9.2 ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്തുമാണ് നാല് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും സ്റ്റുവര്‍ട്ട് ബ്രോഡും ഓരോ വിക്കറ്റുകളും നേടി.

ABOUT THE AUTHOR

...view details