കൊളംബോ: രാഹുൽ ദ്രാവിഡിനൊപ്പം സമയം ചെലവഴിക്കാനും അദ്ദേഹത്തിൽ നിന്ന് കൂടുതൽ പഠിക്കാനും ആഗ്രഹിക്കുന്നുവെന്ന് യുവ ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. വരാനിരിക്കുന്ന ശ്രീലങ്കൻ പരമ്പരക്കായുള്ള പരിശീലനത്തിലാണ് പടിക്കൽ ഇപ്പോൾ.
ആദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടിയത് സ്കൂളിൽ നടന്ന ഒരു കായിക ദിന പരിപാടിക്കിടെയാണ്. ഇവിടെ വെച്ച് ഞാൻ അദ്ദേഹത്തിന് ഒരു പൂച്ചെണ്ട് സമ്മാനിച്ചു. അന്നാണ് ഞാൻ അദ്ദേഹത്തോട് ആദ്യമായി സംസാരിച്ചത്, കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പടിക്കൽ പറഞ്ഞു.
ALSO READ: റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗ ഭീതിയിൽ ഇന്ത്യൻ ക്യാമ്പ്
ഒരുപാട് നേട്ടങ്ങൾ അദ്ദേഹം കൈവരിച്ചിട്ടുണ്ടെങ്കിലും എല്ലായ്‌പ്പോഴും മറ്റുള്ളവരോട് വിനയത്തോടെയും ദയയോടെയുമാണ് ദ്രാവിഡ് പെരുമാറുന്നത്. ഇത്രത്തോളം ശാന്തനായും സൗമ്യനായും ഒരു മനുഷ്യന് എങ്ങനെ ജീവിക്കാൻ കഴിയുമെന്ന് അദ്ദേഹത്തെ കാണുമ്പോൾ ഞാൻ ആശ്ചര്യപ്പെടാറുണ്ട്. പടിക്കൽ കൂട്ടിച്ചേർത്തു.
ഇടം കൈയ്യൻ ഓപ്പണർ ബാറ്റ്സ്മാനായ പടിക്കൽ 2020-21 സീസണുകളിലെ വിജയ് ഹസാരെ ട്രോഫിയിൽ 147.4 ശരാശരിയിൽ 737 റൺസ് നേടി. 2020 ലെ ഐപിഎല്ലിൽ 15 മത്സരങ്ങളിൽ നിന്ന് 473 റൺസും ബെംഗളുരു മലയാളി കൂടിയായ ദേവ്ദത്ത് പടിക്കൽ നേടിയിട്ടുണ്ട്.
ALSO READ:ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം
ജൂലൈ 13ന് നിശ്ചയിച്ചിരുന്ന പരമ്പര ലങ്കന്‍ ടീമംഗങ്ങളില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 18ലേക്ക് മാറ്റിയത്. കൂടാതെ മത്സരങ്ങളുടെ സമയ ക്രമത്തിലും മാറ്റമുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നിശ്ചയിച്ചിരുന്ന ഏകദിന മത്സരം മൂന്ന് മണിയിലേക്കും ഏഴരയ്ക്ക് നിശ്ചയിച്ചിരുന്ന ടി20 മത്സരങ്ങള്‍ എട്ട് മണിയിലേക്കുമാണ് മാറ്റിവെച്ചിരിക്കുന്നത്.