മുംബൈ :ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം പതിപ്പിന് മുന്നോടിയായി സെപ്റ്റംബര്‍ 16ന് നടക്കുന്ന ഇന്ത്യന്‍ മഹാരാജാസിനെതിരായ പ്രത്യേക മത്സരത്തിൽ വേള്‍ഡ് ജയന്‍റ്സിനായി ഷെയ്ന്‍ വാട്‌സണും ഡാനിയേല്‍ വെട്ടോറിയും കളത്തിലിറങ്ങും. വേള്‍ഡ് ജയന്‍റ്സ് താരങ്ങളായ സനത് ജയസൂര്യക്കും ഹെര്‍ഷെല്‍ ഗിബ്‌സിനും പകരക്കാരായാണ് ഇരുവരും മൈതാനത്തെത്തുന്നത്.
സെപ്റ്റംബർ 17 മുതലാണ് ലെജൻഡ്‌സ് ലീഗിന്‍റെ രണ്ടാം പതിപ്പ് ആരംഭിക്കുക. ഇതിന് മുന്നോടിയായി സെപ്റ്റംബർ 16 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍വച്ചാണ് ഇന്ത്യന്‍ മഹാരാജാസും വേള്‍ഡ് ജയന്‍റ്സും പ്രത്യേക മത്സരം കളിക്കുന്നത്. ഈ മത്സരം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ആഘോഷത്തിന് സമർപ്പിക്കുമെന്ന് എല്‍എല്‍സി കമ്മിഷണർ രവി ശാസ്‌ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ഇന്ത്യ മഹാരാജാസിനെ സൗരവ് ഗാംഗുലിയും വേള്‍ഡ് ജയന്‍റ്സിനെ മുൻ ഇംഗ്ലണ്ട് നായകൻ ഇയോൻ മോർഗനുമാണ് നയിക്കുന്നത്. 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് വേള്‍ഡ് ലെജന്‍ഡ്‌സ് ടീമില്‍ കളിക്കുന്നത്. നാല് ടീമുകളാണ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം പതിപ്പിൽ മത്സരിക്കുന്നത്. ആറ് നഗരങ്ങളിലായി 22 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 15 മത്സരങ്ങളാണുള്ളത്.
ഇന്ത്യ മഹാരാജാസ് : സൗരവ് ഗാംഗുലി (സി), വിരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാൻ, എസ് ബദരീനാഥ്, ഇർഫാൻ പഠാൻ, പാർഥിവ് പട്ടേൽ, സ്റ്റുവർട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹർഭജൻ സിങ്, നമൻ ഓജ, അശോക് ഡിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, അര്‍പി സിങ്, ജോഗീന്ദർ ശർമ.
വേൾഡ് ജയന്‍റ്‌സ്:ഇയാൻ മോർഗൻ (സി), ലെൻഡ്ൽ സിമ്മൺസ്, ഡാനിയേല്‍ വെട്ടോറി, ജാക്ക് കാലിസ്, ഷെയ്ന്‍ വാട്സണ്‍, മാറ്റ് പ്രയർ, നഥാൻ മക്കല്ലം, ജോൺടി റോഡ്‌സ്, മുത്തയ്യ മുരളീധരൻ, ഡെയ്ൽ സ്റ്റെയ്ൻ, ഹാമിൽട്ടൺ മസകാഡ്‌സ, മഷ്‌റഫെ മൊർത്താസ, അസ്ഗർ അഫ്ഗാൻ, മിച്ചൽ ജോൺസൺ, ബ്രെറ്റ് ലീ, കെവിൻ ഒബ്രിയാൻ, ദിനേഷ് രാംദിൻ.